image

8 Sept 2026 12:35 PM IST

Stock Market Updates

ഐപിഒ ബൂം, വരുന്നു ഒറ്റ ദിവസം ആറ് ഐപിഒ

MyFin Desk

ഐപിഒ ബൂം, വരുന്നു ഒറ്റ ദിവസം ആറ് ഐപിഒ
X

Summary

മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ ഐപിഒ കാലം. ഒരാഴ്ചക്കുള്ളിൽ എത്തുന്നത് ആറ് ഐപിഒ


വീണ്ടും ഓഹരി വിപണിയിൽ ഐപിഒ ബൂം. ഈ ആഴ്ചയിൽ ഒരു ദിവസം 6 കമ്പനികൾ ആണ് വിപണിയിലേക്ക് രംഗ പ്രവേശം ചെയ്യുക. 30 വർഷത്തിനിടെ ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം ഐപിഒകൾ എത്തുന്നത്. സെപ്റ്റംബർ ഒൻപതിനാണ് ഈ ആഴ്ചയിലെ ആറ് ഐപിഒകൾ. റെന്റോമോജോ, അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (ഇന്ത്യ), മണിപ്പാൽ പേയ്‌മെന്റ് ആൻഡ് ഐഡന്റിറ്റി സൊല്യൂഷൻസ്, സ്റ്റീംഹൗസ് ഇന്ത്യ, എൽസിസി പ്രോജക്ട്‌സ്, കരംതാര എഞ്ചിനീയറിംഗ് എന്നിവയാണ് ഐപിഒയുമായി എത്തുന്നത്. ഇതിന് മുമ്പ് ഒരു ദിവസം ആറ് ഐപിഒ എത്തിയത് 1996 ഒക്ടോബർ 14 നാണ്. ഏഴ് ഐപിഒ ഒരേ ദിവസം എത്തിയിട്ടുണ്ട്. അത് 1996 ഒക്ടോബർ 28 ന് ആയിരുന്നു. ഐപിഒ മാർക്കറ്റിന് അനുകൂല വർഷങ്ങളായിരുന്നു 1995 നും 1996 നും ഇടയിൽ. 10 പബ്ലിക് ഓഫറുകൾ ഒരുമിച്ച് ദലാൽ സ്ട്രീറ്റിൽ എത്തിയ ദിവസങ്ങളുമുണ്ട്.

ബുധനാഴ്ചയിലെ ഐപിഒയിലൂടെ മാത്രം മൊത്തം 4,386 കോടി രൂപ സമാഹരിക്കാാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 30 വർഷം മുമ്പ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ച 22 കോടി രൂപയെക്കാൾ വളരെ കൂടുതലാണ്. സെപ്റ്റംബർ 7 നും സെപ്റ്റംബർ 11 നും ഇടയിൽ ഏകദേശം 7,180 കോടി രൂപ കൂടെ ലക്ഷ്യമിടുന്ന 12 വമ്പൻ ഐപിഒകൾ കൂടെ എത്തും. മൊത്തം റെക്കോർഡ് തുകയാകും ഈ മാസം ഐപിഒകളിലൂടെ സമാഹരിക്കാൻ ആകുക.

മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണത്തിന്റെ സ്ഥിരമായ ഒഴുക്കാണ് ഐപിഒ വിപണിയെ നയിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്ന് . എല്ലാ മാസവും മ്യൂച്വൽ ഫണ്ടുകൾ വലിയ തോതിൽ നിക്ഷേപം ആകർഷിക്കുന്നത് തുടരുന്നു. എന്നാൽ വിദേശ സ്ഥാപന നിക്ഷേപകർ പോലും സെക്കൻഡറി മാർക്കറ്റിൽ നിന്ന് പണം പിൻവലിച്ച് പ്രാഥമിക വിപണിയിൽ നിക്ഷേപിക്കുന്നു എന്നതും ശ്രദ്ധേയമാണ്.