image

26 Oct 2023 11:46 AM IST

Stock Market Updates

ഇടിവിൽ ഐആർഎം എനർജി ലിസ്റ്റിംഗ്

MyFin Desk

irm energy listing on decline
X

Summary

  • അഞ്ചു ശതമാനം ഇടിവിലായിരുന്നു ലിസ്റ്റിംഗ്
  • 76 കമ്പനികൾ സെപ്തംബർ പാദ ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും


ഇന്ത്യന്‍ ഓഹരി വിപണിയിലെ കനത്ത ഇടിവു തുടരവേ ഒക്ടോബർ 26 -ന് ലിസ്റ്റ് ചെയ്ത ഐ ആർ എം എനർജി ഇഷ്യു വിലയേക്കാള്‍ അഞ്ചര ശതമാനം (28 രൂപ) കുറഞ്ഞാണ് വ്യാപാരം തുടങ്ങിയത്. ഇഷ്യു വില 505 രൂപയായിരുന്നു. ലിസ്റ്റിംഗ് വില 477 രൂപയും.

പ്രകൃതിവാതക വിതരണ കമ്പനിയായ ഐആർഎം എനർജി ഇഷ്യൂ വഴി 545.40 കോടി രൂപയാണ് സ്വരൂപിച്ചത്. 2024-26 സാമ്പത്തിക വർഷങ്ങളില്‍ നാമക്കൽ, തിരുച്ചിറപ്പള്ളി (തമിഴ്നാട്) എന്നിവിടങ്ങളില്‍ സിറ്റി ഗ്യാസ് വിതരണ ശൃംഖല വികസിപ്പിക്കുന്നതിനും, മറ്റു മൂലധന ചെലവ്, കടം തിരിച്ചടവ്, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2015-ൽ സ്ഥാപിതമായ കമ്പനി ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലും പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലും കേന്ദ്രഭരണ പ്രദേശമായ ദാമൻ ആൻഡ് ദിയുവിലെ ദിയു ആൻഡ് ഗിർ-സോംനാഥ് എന്നിവിടങ്ങളിലും വാതകവിതരണം നടത്തുന്നു. കമ്പനിയുടെ കീഴിൽ 48172 ഗാർഹിക ക്ലയന്റുകളും 179 വ്യാവസായിക യൂണിറ്റുകളും 248 വാണിജ്യ ഇടപാടുകാരുമുണ്ട്. 2022 സെപ്റ്റംബർ വരെ കമ്പനി 216 സിഎൻജി ഗ്യാസ് സ്റ്റേഷനുകള്‍ പ്രവർത്തിപ്പിക്കുന്നു.

പാദ ഫലങ്ങൾ

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ഏഷ്യൻ പെയിന്റ്‌സ്, കാനറ ബാങ്ക് , എസിസി , കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ), ആദിത്യ ബിർള സൺ ലൈഫ് എഎംസി , വോഡഫോൺ ഐഡിയ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെ 76 -ലധികം കമ്പനികൾ രണ്ടാം പാദ ഫലങ്ങൾ ഇന്ന് (ഒക്ടോബർ 26) പ്രഖ്യാപിക്കും.