25 Jan 2024 3:51 PM IST
കാലിടറി ഐടിയും ഫാര്‍മയും, നഷ്ടത്തില്‍ അവസാനിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍
MyFin Desk
Summary
- മികച്ച നേട്ടം റിയല്‍റ്റി സൂചികയില്‍
- അവസാന മണിക്കൂറില്‍ നഷ്ടം ലഘൂകരിച്ച് സൂചികകള്‍
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
ഇന്നലത്തെ ആശ്വാസത്തിനു ശേഷം ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വീണ്ടും താഴോട്ടിറങ്ങി. സെന്‍സെക്സ് 359.64 പോയിന്‍റ് അഥവാ 0.51 ശതമാനം ഇടിവോടെ 71,060.31ല്‍ എത്തി. നിഫ്റ്റി 101.35 പോയിന്‍റ് അഥവാ 0.47 ശതമാനം താഴ്ന്ന് 21,352.60ല്‍ എത്തി. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.45 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.50 ശതമാനം മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.36 ശതമാനം കുറഞ്ഞപ്പോള്‍ ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.54 ശതമാനം കയറി
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഐടി സൂചികയാണ് വലിയ ഇടിവ് പ്രകടമാക്കിയത്, 1.60 ശതമാനം. ഫാര്‍മ, ഹെല്‍ത്ത്കെയര്‍, എഫ്എംസിജി എന്നിവയും 1 ശതമാനത്തിനു മുകളിലുള്ള ഇടിവ് രേഖപ്പെടുത്തി. റിയല്‍റ്റി ആണ് ഏറ്റവും വലിയ നേട്ടം കരസ്ഥമാക്കിയത്, 0.67 ശതമാനം. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, മീഡിയ, ഓട്ടൊ എന്നിവയുടെ സൂചികകളും നേട്ടത്തിലായിരുന്നു.
നിഫ്റ്റി 50-യില്‍ ബജാജ് ഓട്ടോ (5.23%), അദാനി പോര്‍ട്സ് (2.71%), എന്‍ടിപിസി (1.91%), കോള്‍ ഇന്ത്യ (1.88%) ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.17%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര (5.89%), സിപ്ല (3.00%), ഭാരതി എയര്‍ടെല്‍ (2.54%), ഡിവിസ്‍ലാബ് (2.43%), എല്‍ടിഐഎം (2.18%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ എന്‍ടിപിസി (1.84%) ഐസിഐസിഐ ബാങ്ക് (1.07%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.00 %), റിലയന്‍സ് (0.81%), എന്നിവ മികച്ച നേട്ടം കൊയ്തു. ടെക് മഹീന്ദ്ര (6.12 %), ഭാരതി എയര്‍ടെല്‍ (2.57 %), ഐടിസി (1.78 %), എച്ച്സിഎല്‍ ടെക് (1.71 %), ഏഷ്യന്‍ പെയിന്‍റ്സ് (1.67 %) എന്നിവ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ്, ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്‍റെ നിക്കി എന്നിവയെല്ലാം നേട്ടത്തിലാണ്. ഇന്നലെ സെന്‍സെക്സ് 689.76 പോയിന്‍റ് അഥവാ 0.98 ശതമാനം നേട്ടത്തോടെ 71,060.31ല്‍ എത്തി. നിഫ്റ്റി 227.10 പോയിന്‍റ് അഥവാ 1.07 ശതമാനം കയറി 21,465.90ല്‍ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
