13 Feb 2026 5:15 PM IST
IT Stocks to Buy Now : ഐടി ഓഹരികളിൽ ഇന്നും കൂട്ടത്തകർച്ച; ഇപ്പോൾ വാങ്ങാവുന്ന ഓഹരികൾ ഏതൊക്കെ?
MyFin Desk
നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ അറിയാം.
Summary
ഐടി ഓഹരികളിൽ കൂട്ടത്തകർച്ച. ഇപ്പോൾ ഐടി ഓഹരികൾ വാങ്ങാമോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഇന്ത്യയിലെ മുൻനിര ഐടി കമ്പനി ഓഹരികളിലെ ഇടിവ് തുടരുകയാണ്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഐടി ഓഹരികളിൽ എല്ലാം ഇടിവ്. പല പ്രധാന കമ്പനികളുടെ ഓഹരികളിൽ എട്ട് ശതമാനം വരെയാണ് ഇടിവുണ്ടായത്. എഐ വ്യാപനം മൂലം ഐടി രംഗത്ത് ഉണ്ടാകാനിടയുള്ള തൊഴിൽ നഷ്ടവും ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള സൂചനകളാണ് ഓഹരികളെ പിന്നോട്ടടിച്ചത്.
ദുർബലമായ ആഗോള സൂചനകളും തിരിച്ചടിയായി. വ്യാപാരത്തിനിടയിൽ ഇൻഫോസിസ് ഓഹരികൾ 7.61 ശതമാനം വരെ ഇടിഞ്ഞു. ടിസിഎസ് ഓഹരികളിൽ 6.28 ശതമാനമാണ് ഇടിവ്. വിപ്രോ ഓഹരികൾ 4.45 ശതമാനവും എച്ച്സിഎൽ ടെക്നോളജീസ് 4.32 ശതമാനവും ഇടിഞ്ഞു. ടെക് മഹീന്ദ്ര ഓഹരികളിൽ 2.41 ശതമാനമാണ് ഇടിവ്.
നാസ്ഡാക്ക് കോമ്പോസിറ്റ് ഒറ്റരാത്രികൊണ്ട് 2.03 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ ഐടി സ്ഥാപനങ്ങളുടെ അമേരിക്കൻ ഡിപ്പോസിറ്ററി രസീതുകളിൽ (എഡിആർ) തുടർച്ചയായ ദിവസങ്ങളിൽ ഇടിവ്. ഇന്ത്യയിൽ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കോഗ്നിസൻ്റ് ഓഹരികളും ഏഴു ശതമാനത്തിലധികം ഇടിഞ്ഞു.
എന്താണ് ഈ തകർച്ചയ്ക്ക് കാരണം?
എഐ, ഐടി ഔട്ട്സോഴ്സിങ് മേഖല പൂർണമായും ഇല്ലാതാക്കിയേക്കാം എന്ന അനുമാനങ്ങളാണ് ഓഹരികളെ ബാധിച്ചത്. മനുഷ്യർ അല്ലെങ്കിൽ പ്രത്യേകം ജീവനക്കാർ ഒഴിച്ചുകൂടാനാകാത്ത നിലവിലെ ചില ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ മാസങ്ങളും വർഷങ്ങളും വേണ്ടി വരുന്ന ടാസ്കുകൾ പൂർത്തിയാക്കാൻ എഐക്ക് മിനിറ്റുകൾ മതി എന്ന സ്ഥിതിയാണ് . ഇത് ഐടി കമ്പനിയുടെ വരുമാന വളർച്ചയെ ബാധിച്ചേക്കും.
മികച്ച ഐടി ഓഹരികൾ വിറ്റൊഴിയാതെ കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കണമെന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. എഐ സ്റ്റോക്കുകളിലെ കറക്ഷൻ പിന്നീട് ഇന്ത്യൻ വിപണിക്ക് ഗുണം ചെയ്യുമെന്നും ചില നിരീക്ഷകർ സൂചിപ്പിക്കുന്നുണ്ട്. എപ്പോഴും പുതിയ സാങ്കേതികവിദ്യകൾ വരികയും ബിസിനസ് മോഡലുകൾ നവീകരിക്കപ്പെടുകയും ചെയ്യും. എന്നാൽ തുടക്കത്തിലുണ്ടാകുന്ന ഓഹരി വിലകളിലെ സമ്മർദ്ദം പിന്നീട് നേട്ടമാകാം. ഉദാഹരണത്തിന് ഔട്ട്‌സോഴ്‌സിംഗ് വ്യവസായ മേഖലയിലെ തന്നെ പുതിയ ട്രെൻഡുകൾക്ക് മാറ്റങ്ങൾക്കും എഐ കാരണമാകാം
പഠിക്കാം & സമ്പാദിക്കാം
Home
