22 April 2026 5:59 PM IST
Summary
ഐടി ഓഹരികൾ താഴേക്ക്. വിപണിയിൽ വീണ്ടും തകർച്ച
ഐടി ഓഹരികളിൽ ഇടിവ്. സെൻസെക്സ് 757 പോയിന്റ് ഇടിഞ്ഞ് 78,516.49 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24,400 ലെവലിന്ന് താഴെയായി. നിഫ്റ്റി 198 പോയിൻ്റുകൾ ഇടിഞ്ഞു. എം & എം, ടിസിഎസ് എന്നീ ഓഹരികൾ ഇടിഞ്ഞു.
ഇറാൻ യുദ്ധത്തിന് അയവ് വരുന്നതിൻ്റെ സൂചനകൾ നൽകി വെടിനിർത്തൽ സമയപരിധി നീട്ടിയതായി ട്രംപ് പ്രഖ്യാപിച്ചതിനുശേഷവും ഇന്ത്യൻ സൂചികകൾ ബുധനാഴ്ച ചുവപ്പ് കത്തി. സെൻസെക്സും നിഫ്റ്റിയും ഏകദേശം 1% വീതം ഇടിഞ്ഞു, മൂന്ന് സെഷനുകളിലായി തുടർച്ചയായ നേട്ടം കൈവരിച്ച ശേഷമാണ് ഇടിവ്. രൂപയുടെ മൂല്യത്തകർച്ചയും എണ്ണവിലയിലെ വർദ്ധനവും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
എച്ച്സിഎൽടെക് ഓഹരികളാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, 11% ഇടിവ്. ഇൻഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്രയുൾപ്പെടെയുള്ള എല്ലാ ഐടി ഓഹരികളും ഇടിവ് രേഖപ്പെടുത്തി.അതേസമയം അമര രാജ എനർജി & മൊബിലിറ്റി ലിമിറ്റഡ്,ഡെൽറ്റ കോർപ്പ് ലിമിറ്റഡ്,ലക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവ നേട്ടമുണ്ടാക്കി. രൂപ ഡോളറിനെതിരെ 0 .3 ശതമാനം ഇടിഞ്ഞ് 93.79 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരത്തെ 93.50 രൂപ ലെവലിലായിരുന്നു ക്ലോസിങ്.
പഠിക്കാം & സമ്പാദിക്കാം
Home
