image

22 Dec 2025 3:56 PM IST

Stock Market Updates

Jewellery Stocks : ജ്വല്ലറി ഓഹരികൾ സ്വർണം പോലെ തിളങ്ങാത്തതിന് കാരണമെന്താണ്?

MyFin Desk

Jewellery Stocks : ജ്വല്ലറി ഓഹരികൾ സ്വർണം പോലെ തിളങ്ങാത്തതിന് കാരണമെന്താണ്?
X

Summary

ജ്വല്ലറി ഓഹരികൾ സ്വർണം പോലെ അങ്ങനെ തിളങ്ങാത്തത് എന്തുകൊണ്ടാണ്?


സ്വർണ്ണം, വെള്ളി വിലയിൽ റെക്കോ‍ർഡ് മുന്നേറ്റമുണ്ട്. രാജ്യത്ത് ഈ വ‍ർഷം സ്വ‍ർണ വില സ‍ർവകാല റെക്കോഡിലെത്തിയിരുന്നു. ഈ വർഷം സ്വർണ്ണ വിലയിൽ 65-70 ശതമാനമാണ് വർധനവ്. സ്വർണ്ണ വില കുതിക്കുന്നതിനനുസരിച്ച് ജ്വല്ലറി ഓഹരികൾ നേട്ടം നൽകുന്നില്ല. സ്വർണ്ണ വില ഒരു വർഷത്തിനുള്ളിൽ 60 ശതമാനത്തിലധികം ഉയർന്ന സമയത്തും ദലാൽ സ്ട്രീറ്റിൽ നഷ്ടം നേരിടുന്ന ഓഹരികൾ ഒട്ടേറെ. വിപണി മൂല്യത്തിൽ മുന്നിലുള്ള 10 ജ്വല്ലറി ഓഹരികളിൽ എട്ടെണ്ണവും നഷ്ടത്തിലാണ്.

മുന്നിൽ ടൈറ്റൻ

ടൈറ്റൻ, തങ്കമയിൽ ജ്വല്ലറി എന്നിവ ഒഴികെ പ്രമുഖ കമ്പനി ഓഹരികളിൽ പലതും നഷ്ടം നേരിടുകയാണ്.ഈ മേഖലയിലെ പല മുൻനിര കമ്പനി ഓഹരികളും ഒരു വർഷത്തിനുള്ളിൽ 40 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

വില ഇടിയാൻ കാരണമെന്താണ്?

സ്വർണ്ണ വില ഉയരുന്നതിന് അനുസരിച്ച് ജ്വല്ലറി കമ്പനി ഓഹരികൾ നേട്ടം തരാത്തതിന് ചില കാരണങ്ങൾ ഈ രം​ഗത്തുള്ളവ‍ർ സൂചിപ്പിക്കുന്നുണ്ട്. ലിസ്റ്റ് ചെയ്ത മിക്ക ജ്വല്ലറികളുടെയും ഓഹരി വിലയിൽ കറക്ഷൻ ഉണ്ടാകാൻ പ്രധാന കാരണം ആഭരണ നി‍ർമാണത്തിന് ഉപയോ​ഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വർധനവാണ്. വില ഉയ‍ർന്ന് നിൽക്കുമ്പോൾ ഉപഭോക്താക്കൾ സ്വ‍ർണം വാങ്ങുന്നത് നീട്ടി വയ്ക്കുകയും ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ വാങ്ങുകയും ചെയ്യുന്നു. ഇത് വിൽപ്പന വോളിയത്തെ ബാധിക്കുന്നുണ്ട്.

പിസി ജ്വല്ലർ, സെൻകോ ഗോൾഡ് , കല്യാൺ ജ്വല്ലേഴ്‌സ് എന്നിവയുടെയെല്ലാം ഓഹരികൾ നഷ്ടത്തിലാണ്. പിസി ജ്വല്ല‍ർ ഓഹരികളിൽ ഒരു വർഷത്തിനുള്ളിൽ 44 ശതമാനമാണ് നഷ്ടം. സെൻകോ ഗോൾഡ് രണ്ടാം സ്ഥാനത്തുണ്ട്. കല്യാൺ ജ്വല്ലേഴ്‌സിന്റെ ഓഹരികളിൽ 35 ശതമാനമാണ് ഇടിവ്. സ്‌കൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, പിഎൻ ഗാഡ്ഗിൽ, ബ്ലൂസ്റ്റോൺ ജ്വല്ലറി തുടങ്ങിയ ഓഹരികളിലുമുണ്ട് ഇടിവ്.