image

23 Sept 2023 12:36 PM IST

Stock Market Updates

ജെ പി മോർഗൻ ഇൻഡക്സ് എഫക്ട്: പിഎൻബി ഗിൽറ്റ്സ് ഓഹരികൾ 52 ആഴ്ച ഉയരത്തിൽ

MyFin Desk

ജെ പി മോർഗൻ ഇൻഡക്സ് എഫക്ട്: പിഎൻബി ഗിൽറ്റ്സ് ഓഹരികൾ 52 ആഴ്ച ഉയരത്തിൽ
X

Summary

  • 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 81.55 രൂപയിലെത്തി


ജെ പി മോർഗൻ ഗവൺമെന്റ് ബോണ്ട് ഇൻഡക്സ് -( എമേർജിങ് മാർക്കറ്റ് ) ഇന്ത്യയുടെ ബോണ്ടുകളും ഉൾപ്പെടുത്തും എന്ന വാർത്ത വന്നതോടെ, കടപത്രങ്ങളിൽ ഇടപാടുകൾ നടത്തുന്ന പിഎൻബി ഗിൽറ്റ്സിന്റെ ഓഹരികൾ വെള്ളിയാഴ്ച ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 71.60 രൂപയെ മറികടന്നു 81 .60 ൽ എത്തി വ്യാപാരം അവസാനിച്ചു. ഒരവസരത്തിൽ 20 ശതമാനം ഉയർന്നു അപ്പർ സർക്യൂട്ടിൽ എത്തി വ്യാപാരം നിർത്തിയിരുന്നു.

പിഎൻബി ഗിൽറ്റ്‌സിന്റെ 60 ശതമാനത്തോളം ഫ്രീ-ഫ്‌ളോട്ട് ഇക്വിറ്റിയെ പ്രതിനിധീകരിക്കുന്ന 27.85 ദശലക്ഷം ഓഹരികൾ ഇതുവരെ എൻഎസ്‌ഇയിലും ബിഎസ്‌ഇയിലും കൈ മാറി. ഈ എക്‌സ്‌ചേഞ്ചുകളിൽ ഏകദേശം 1.9 ദശലക്ഷം ഓഹരികളുടെ വാങ്ങൽ ഓർഡറുകളുണ്ടെന്ന് ഡാറ്റ കാണിക്കുന്നു.

സർക്കാർ സെക്യൂരിറ്റികൾ, ട്രഷറി ബില്ലുകൾ, കോർപ്പറേറ്റ് ബോണ്ടുകൾ, പലിശ നിരക്ക് സ്വാപ്പുകൾ എന്നിവയുടെ അണ്ടർ റൈറ്റിംഗിലും ട്രേഡിംഗിലും ഏർപ്പെട്ടിരിക്കുന്ന പ്രാഥമിക ഡീലറാണ് പിഎൻബി ഗിൽറ്റ്സ്.പ്രൊമോട്ടറായ പഞ്ചാബ് നാഷണൽ ബാങ്കിന്റയെ കീഴിൽ പിഎൻബി ഗിൽറ്റ്‌സിന്റെ 74.07 ശതമാനം ഓഹരികളുണ്ട്. ബാക്കിയുള്ള 25.93 ശതമാനം അല്ലെങ്കിൽ കമ്പനിയിലെ 46.68 ദശലക്ഷം ഓഹരികൾ പൊതു ഓഹരി ഉടമകളുടെ കൈകളിലാണ്.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി അതിന്റെ ബെഞ്ച്മാർക്ക് എമർജിംഗ് മാർക്കറ്റ് ഇൻഡക്സിലേക്ക് ഇന്ത്യാ ഗവൺമെന്റ് ബോണ്ടുകളും ചേർക്കും, ഇത് രാജ്യത്തിന്റെ കടപത്ര വിപണിയിലേക്ക്‌ വിദേശത്തു നിന്ന് കോടിക്കണക്കിനു ഡോളർ ഒഴുകാൻ കാരണമാകും.

2024 ജൂൺ 28 നു ജെപി മോർഗൻ ഗവൺമെന്റ് ബോണ്ട് സൂചിക-എമർജിംഗ് മാർക്കറ്റുകളിലേക്ക് ഇന്ത്യൻ സെക്യൂരിറ്റികൾ ചേർക്കും എന്നാണ് വാർത്ത. സൂചികയിൽ ഇന്ത്യയുടെ വെയിറ്റേജ് പരമാവധി 10 ശതമാനം ആയ്ചയിരിക്കും എന്ന് ബ്ലൂംബെർഗ് പറയുന്നു.

'അംഗീകൃത ഡീലർ കാറ്റഗറി''ആയി ലൈസൻസ് അനുവദിക്കുന്നതോടെ, വിദേശ വിനിമയ വിപണിയിൽ പി എൻ ബി ഗിൽട്സിനു പുതിയ അവസരങ്ങൾ ലഭിക്കും, ഇത് അതിന്റെ പ്രധാനേതര ബിസിനസിനെ കൂടുതൽ ശക്തിപ്പെടുത്തും," 2023 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടിൽ കമ്പനി പറഞ്ഞു.

നോൺ-കോർ ബിസിനസ്സിലും, പ്രത്യേകിച്ച് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിലും (റെഗുലേറ്റർ ഫോറിൻ എക്‌സ്‌ചേഞ്ച് ലൈസൻസ് നൽകിയതിന് ശേഷം), ഇക്വിറ്റി മാർക്കറ്റ് പോലെയുള്ള മറ്റ് സെഗ്‌മെന്റുകളും ഫീസ് ജനറേറ്റിംഗ് ബിസിനസ് സെഗ്‌മെന്റുകളും കൈകാര്യം ചെയ്യുമെന്നും പിഎൻബി ഗിൽറ്റ്‌സ് പറഞ്ഞു.

കടപത്ര ഇടപാടുകൾ നടത്തുന്ന കമ്പനികളുടെ ഓഹരികൾ വരും ദിസങ്ങളിൽ നിക്ഷപർക്കു നല്ല ലാഭം നൽകുമെന്നാണ് വിപണിയുടെ പ്രതീക്ഷി.