image

3 Oct 2023 11:26 AM IST

Stock Market Updates

ജെഎസ് ഡബ്‌ള്യു ഇന്‍ഫ്രയ്ക്ക് പ്രീമിയം ലിസ്റ്റിംഗ്

MyFin Desk

JSW Infra share price |  latest news on JSW Infra Stock Price
X

Summary

വൈഭവ് ജ്വല്ലേഴ്‌സ് ലിസ്റ്റിംഗ് 215 രൂപയിൽ


വിപണിയിലെ ശക്തമായ വില്‍പ്പനയ്ക്കിടയില്‍ ഒക്ടോബര്‍ മൂന്നിനു രാവിലെ ലിസ്റ്റ് ചെയ്യാനെത്തിയ ജെഎസ് ഡബ്‌ള്യു ഇന്‍ഫ്രാസ്ട്രക്ചര്‍ 20 ശതമാനം നേട്ടത്തോടെ തുടക്കം കുറിച്ചു. ഓഹരി 143 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയായ 119 രൂപയേക്കാള്‍ 24 രൂപകൂടുതല്‍.

ജെ എസ് ഡബ്‌ള്യു ഗ്രൂപ്പില്‍നിന്നു 13 വര്‍ഷത്തിനുശേഷമെത്തുന്ന പബ്‌ളിക് ഇഷ്യുവാണ് ജെഎസ്ഡബ്‌ള്യു ഇന്‍ഫ്രായുടേത്. ഇഷ്യു വഴി 2800 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. ഇഷ്യുവിന് 37 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു.

പോര്‍ട്ടുമായി ബന്ധപ്പെട്ട ചരക്കുനീക്കു മേഖലയില്‍ അതിവേഗം വളരുന്ന കമ്പനികളിലൊന്നാണ് ജെഎസ് ഡബ്‌ള്യു ഇന്‍ഫ്രാ. നടപ്പുവര്‍ഷത്തിന്റെ ആദ്യ മൂന്നുമാസക്കാലത്ത് കമ്പനി 878 കോടി രൂപ വരുമാനവും 322 കോടി രൂപ അറ്റാദായവും നേടിയിരുന്നു. കമ്പനി 2021-23 കാലയളവില്‍ 15.27 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്.

വൈഭവ് നിരാശപ്പെടുത്തി

ജെഎസ്ഡബ്‌ള്യു നേട്ടം നല്‍കിയപ്പോള്‍ ഇന്നു ലിസ്റ്റ് ചെയ്ത വൈഭവ് ജ്വല്ലേഴ്‌സ് നിരാശപ്പെടുത്തി. ഇഷ്യു വിലയായ 215 രൂപയില്‍തന്നെയാണ് കമ്പനയുടെ ലിസ്റ്റിംഗ്. കമ്പനിയുടെ ഇഷ്യുവിന് 2.25 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു.