image

18 Feb 2026 5:27 PM IST

Stock Market Updates

കല്ല്യാൺ ജ്വല്ലേഴ്‌സിന് 'ഗോൾഡൻ' കുതിപ്പ്! ലാഭത്തിൽ 90% വർദ്ധനവ്; വരുമാനം 10,000 കോടി കടന്നു!

MyFin Desk

Kalyan Jewellers showroom and stock market growth chart showing 90 percent profit increase.
X

കല്ല്യാൺ ജ്വല്ലേഴ്‌സിന്റെ ലാഭക്കണക്കുകൾ വിശകലനം ചെയ്യുന്നു.

Summary

ഒറ്റവർഷം കൊണ്ട് അറ്റാദായം ഇരട്ടിയായി; വിപണിയെ ഞെട്ടിച്ച് കല്ല്യാൺ ജ്വല്ലേഴ്‌സ് പാദഫലം. ഓഹരി വിലയിൽ വൻ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്.


ലാഭത്തില്‍ 90 ശതമാനത്തിന്റെ അവിശ്വസനീയമായ കുതിച്ചുചാട്ടവുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്. കമ്പനിയുടെ ആകെ വരുമാനം 10,343 കോടി രൂപ കടന്നു.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലാഭം് 7,286 കോടിയായിരുന്നു. അതായത്, ഒറ്റവര്‍ഷം കൊണ്ട് വരുമാനത്തില്‍ 42 ശതമാനത്തിന്റെ വമ്പന്‍ വര്‍ദ്ധനവ്. വരുമാനത്തേക്കാള്‍ വിപണിയെ അത്ഭുതപ്പെടുത്തിയത് കമ്പനിയുടെ അറ്റാദായമാണ. 218 കോടിയില്‍ നിന്നും 416 കോടി രൂപയിലേക്കാണ് ലാഭം കുതിച്ചുയര്‍ന്നത്. 90 ശതമാനത്തിലധികം വരുന്ന ഈ വളര്‍ച്ച കമ്പനിയുടെ പ്രവര്‍ത്തന മികവിന്റെ തെളിവാണ്. പ്രവര്‍ത്തന ലാഭം അഥവാ EBITDA 73 ശതമാനം ഉയര്‍ന്ന് 814 കോടി രൂപയിലെത്തി. ഓരോ ഓഹരിയില്‍ നിന്നുമുള്ള വരുമാനം 2.12 രൂപയില്‍ നിന്നും 4.03 രൂപയായി വര്‍ദ്ധിച്ചതും നിക്ഷേപകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയാണ്. എന്നാല്‍ ഈ തിളക്കത്തിനിടയിലും ചില നിരീക്ഷണങ്ങള്‍ വിപണിയില്‍ ചര്‍ച്ചയാകുന്നുണ്ട്. കല്ല്യാണ്‍ ഇപ്പോള്‍ പിന്തുടരുന്ന അതിവേഗ ഫ്രാഞ്ചൈസി വിപുലീകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രാന്‍ഡിന്റെ ക്വാളിറ്റി കണ്‍ട്രോളിനെ ബാധിക്കുമോ എന്ന് ചില അനലിസ്റ്റുകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള വമ്പന്‍ പരസ്യങ്ങള്‍ ലാഭത്തെ ബാധിക്കുമോ എന്ന ചോദ്യവും ഒരു വശത്ത് ഉയരുന്നു. എന്നാല്‍ ഈ ബ്രാന്‍ഡ് വാല്യു തന്നെയാണ് കല്ല്യാണിനെ ഉത്തരേന്ത്യന്‍ വിപണിയില്‍ പ്രിയങ്കരമാക്കുന്നത് എന്ന മറുവാദവും ശക്തമാണ്.പാദഫലം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും കല്ല്യാണ്‍ ജ്വല്ലേഴ്‌സ് തിളങ്ങി. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെ.എം ഫിനാന്‍ഷ്യല്‍ ഓഹരിക്ക് 750 രൂപ വരെ ലക്ഷ്യവില പ്രവചിക്കുന്നുണ്ട്.