image

5 April 2024 12:15 PM GMT

Stock Market Updates

കേരള കമ്പനികൾ; കുതിപ്പിൽ ഇസാഫ് ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികൾ; കുതിപ്പിൽ ഇസാഫ് ഓഹരികൾ
X

Summary

  • വണ്ടർലാ ഓഹരികൾ ഇടിഞ്ഞു
  • നേട്ടത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികളും
  • നേരിയ ഇടിവിൽ പോപ്പുലർ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.


ഏപ്രിൽ അഞ്ചിലെ വ്യാപാരത്തിൽ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ നേട്ടത്തിലെത്തി. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ഓഹരികൾ നേട്ടം തുടരുകയാണ്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.17 ശതമാനം ഉയർന്ന ഓഹരികൾ 63.70 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 40.75 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3208 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 82.40 രൂപയും താഴ്ന്ന വില 53.30 രൂപയുമാണ്. ഈ മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 17 ശതമാനത്തോളമാണ്.

മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 1.38 ശതമാനം ഉയർന്ന് 154.55 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 0.17 ശതമാനവും സിഎസ്ബി ബാങ്ക് 1.21 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.94 ശതമാനവും ഇടഞ്ഞു.

അപ്പോളോ ടയേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.87 ശതമാനം നേട്ടത്തോടെ 468.45 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.28 ശതമാനം ഉയർന്ന് 233.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികളും, 1.11 ശതമാനം ഉയർന്ന ഓഹരികൾ 1081.20 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ 0.56 ശതമാനത്തിന്റെ വർദ്ധനവോടെ 341 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ നേട്ടത്തോടെ ഫാക്ട് ഓഹരികൾ 699.10 രൂപയിൽ ക്ലോസ് ചെയ്തു.



വണ്ടർലാ ഓഹരികൾ ഇടിഞ്ഞു, 1.42 ശതമാനം താഴ്ന്ന ഓഹരികൾ 1031.45 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 1.01 ശതമാനം നഷ്ടം നൽകി 78.35 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.88 ശതമാനം താഴ്ന്ന് 191.90 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.71 ശതമാനം ഇടഞ്ഞു. നേരിയ ഇടിവിൽ പോപ്പുലർ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.