image

6 May 2024 12:56 PM GMT

Stock Market Updates

കേരള കമ്പനികളിലും അസ്ഥിരത; കൂപ്പുകുത്തി ബാങ്കിംഗ്‌ ഓഹരികൾ

Ahammed Rameez Y

കേരള കമ്പനികളിലും അസ്ഥിരത; കൂപ്പുകുത്തി ബാങ്കിംഗ്‌ ഓഹരികൾ
X

Summary

  • നേട്ടത്തിൽ വണ്ടർലാ ഓഹരികൾ
  • കുത്തനെ ഇടിഞ്ഞ് ഫാക്ട് ഓഹരികൾ
  • നഷ്ടം നൽകി കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ


മെയ് 6ലെ വ്യാപാരത്തിൽ കേരള ആസ്ഥാനമായുള്ള ബാങ്കുകളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. സിഎസ്ബി ബാങ്ക് ഓഹരികൾ 3.86 ശതമാനം ഇടിഞ്ഞ് 351.35 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2.60 ശതമാനം താഴ്ന്ന് 28.05 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.01 ശതമാനം നഷ്ടം നൽകി 61.05 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് ഓഹരികൾ 1.36 ശതമാനം ഇടിഞ്ഞ് 163.70 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് ഓഹരികൾ 1.26 ശതമാനം താഴ്ന്ന് 43 രൂപയിൽ ക്ലോസ് ചെയ്തു.

വണ്ടർലാ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.55 ശതമാനം ഉയർന്ന് 982.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.24 ശതമാനം നേട്ടത്തോടെ 244.70 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.85 ശതമാനം വർദ്ധനവോടെ 38.50 രൂപയിലെത്തി. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 1.03 ശതമാനം ഉയർന്ന് 161.95 രൂപയിൽ ക്ലോസ് ചെയ്തു.


കുത്തനെ ഇടിഞ്ഞ് ഫാക്ട് ഓഹരികൾ, 2.70 ശതമാനം താഴ്ന്ന ഓഹരികൾ ഇന്നത്തെ വ്യാപരം അവസാനിപ്പിച്ചത് 691.55 രൂപയിൽ. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.59 ശതമാനം നഷ്ടത്തോടെ 1287.60 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. പോപ്പുലർ ഓഹരികൾ 2.33 ശതമാനം ഇടിഞ്ഞ് 228.40 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ്, മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ യഥാക്രമം 2.26 ശതമാനവും 1.56 ശതമാനവും ഇടിഞ്ഞു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.49 ശതമാനം താഴ്ന്ന് 400.05 രൂപയിലെത്തി. നേരിയ ഇടിവോടെ വി ഗാർഡ്, ആസ്റ്റർ ഓഹരികളും വ്യാപാരം അവസാനിപ്പിച്ചു.