20 Dec 2023 5:42 PM IST
Summary
- സൗത്ത് ഇന്ത്യൻ ബാങ്ക് 6.33 ശതമാനം ഇടിഞ്ഞു
- കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ ഉയർന്നു
- ഫാക്ട് ഓഹരികൾ 6.80 ശതമാനം ഇടിവ് രേഖപ്പെടുത്തി
ഡിസംബർ 20-ലെ വ്യാപാരം അവസാനിച്ചപ്പോൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് ഫെഡറൽ, സിഎസ്ബി ബാങ്ക് ഓഹരികൾ. വ്യപരമധ്യേ ഉയർന്ന വിലയായ 411 രൂപ തൊട്ട സിഎസ്ബി ബാങ്ക് ഓഹരികൾ 2.69 ശതമാനത്തിന്റെ ഇടിവിൽ 392.65 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്. ഫെഡറൽ ബാങ്ക് ഓഹരികൾ ഇടവ്യപാരത്തിൽ ഉയർന്ന വിലയായ 159.30 രൂപയിലെത്തിയിരുന്നു. വ്യപാരവസാനം ഓഹരികൾ 2.67 ശതമാനം ഇടിഞ്ഞ് 153.20 രൂപയിൽ ക്ലോസ് ചെയ്തു.
മറ്റു ബാങ്ക് ഓഹരികളിൽ, സൗത്ത് ഇന്ത്യൻ ബാങ്ക് 6.33 ശതമാനത്തിന്റെ ഇടിവിൽ 25.90 രൂപയിൽ വ്ലോസ് ചെയ്തു. ധനലകഷ്മി ബാങ്ക് ഓഹരികൾ 7.05 ശതമാനം ഇടിഞ്ഞ് 29 രൂപയിലും ഇസാഫ് സ്‌മോൾ ഫൈനാൻസർ ബാങ്ക് ഓഹരികൾ 7.24 ശതമാനം താഴ്ന്ന് 68.50 രൂപയിലും വ്യാപാരമവസാനിപ്പിച്ചു.
കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 2.17 ശതമാനത്തിന്റെ നേട്ടത്തോടെ 322.25 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ വ്യപാരം അവസാനിപ്പിച്ചത് 0.35 ശതമാനം ഉയർന്ന് 290.60 രൂപയിൽ.
ഫാക്ട് ഓഹരികൾ 6.80 ശതമാനം ഇടിവ് രേഖപ്പെടുത്തി 752.70 രൂപയിലെത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 6.37 ശതമാനം താഴ്ന്നു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 4.98 ശതമാനം ഇടിഞ്ഞു. വണ്ടർലാ, മുത്തൂറ്റ് ഓഹരികൾ യഥാക്രമം 3.13 ശതമാനവും 3.20 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
പഠിക്കാം & സമ്പാദിക്കാം
Home
