image

24 April 2024 12:30 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ജിയോജിത്

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ജിയോജിത്
X

Summary

  • നേട്ടം വിടാതെ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ
  • പോപ്പുലർ ഓഹരികൾ ഇടിവ് തുടരുന്നു
  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ കുതിപ്പ് തുടരുന്നു


ഏപ്രിൽ 24ലെ വ്യാപാരത്തിൽ ജിയോജിത് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 96 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 11.42 ശതമാനം ഉയർന്ന 94.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു ഏകദേശം 1.22 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2030 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 41.80 രൂപയാണ്.

നേട്ടം വിടാതെ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ. ഇന്നും കുതിച്ചുയർന്ന ഓഹരികൾ സർവ്വകാല ഉയരമായ 1323 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.81 ശതമാനം നേട്ടം നൽകിയ ഓഹരികൾ 1274.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 7.11 ശതമാനം വർദ്ധനവോടെ 174.80 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടം തുടർന്ന് ഫാക്ട് ഓഹരികൾ, 5.61 ശതമാനം ഉയർന്ന ഓഹരികൾ 711.15 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ കുതിപ്പ് തുടരുന്നു, 1.72 ശതമാനം നേട്ടം നൽകിയ ഓഹരികൾ 421.80 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികളും നേട്ടം തുടരുകയാണ്. ഓഹരികൾ 2.89 ശതമാനം ഉയർന്നതോടെ 205.05 രൂപ തൊട്ടു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 1.16 ശതമാനവും മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.57 ശതമാനവും ഉയർന്നു.


ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 1.04 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.90 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.10 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.34 ശതമാനവും സിഎസ്ബി ബാങ്ക് 0.93 ശതമാനവും ഇടിഞ്ഞു.

ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.03 ശതമാനം ഇടിഞ്ഞതോടെ 383.40 രൂപായയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 5.75 ശതമാനം താഴ്ന്നു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.34 ശതമാനം നഷ്ടം നൽകി 235.70 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ ഓഹരികൾ ഇടിവ് തുടരുന്നു, 0.73 ശതമാനം ഇടിഞ്ഞ ഓഹരികൾ 237.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഇടിവോടെ വണ്ടർലാ, കൊച്ചിൻ മിനറൽസ്, ഫിലിപ്സ് കാർബൺ ഓഹരികൾ ക്ലോസ് ചെയ്തു.