image

27 March 2024 12:30 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്: കുതിപ്പിൽ കല്യാണും കിതപ്പിൽ ആസ്റ്ററും

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്: കുതിപ്പിൽ കല്യാണും കിതപ്പിൽ ആസ്റ്ററും
X

Summary

  • വി ഗാർഡ് ഓഹരികൾ 3.05 ശതമാനം ഉയർന്നു
  • ആസ്റ്റർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കൂപ്പുകുത്തി.
  • പോപ്പുലർ ഓഹരികൾ ഇടിവ് തുടരുന്നു


മാർച്ച് 27ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.57 ശതമാനം ഉയർന്ന ഓഹരികൾ 415.15 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 418 രൂപയാണ്. 52 ആഴ്ച്ചയിലെ ഉയർന്ന വില 419.40 രൂപയും താഴ്ന്ന വില 100.95 രൂപയുമാണ്. ഏകദേശം 44.55 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 41,305 കോടി രൂപയിലെത്തി.

ഇന്നത്തെ വ്യാപാരത്തിൽ വി ഗാർഡ് ഓഹരികൾ 3.05 ശതമാനം ഉയർന്ന് 329.85 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.51 ശതമാനം നേട്ടം നൽകി 36.95 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.33 ശതമാനത്തിന്റെ വർദ്ധനവോടെ 202.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 1.24 ശതമാനം ഉയർന്ന് 264.85 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ നേരിയ നേട്ടത്തോടെ 642.45 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 0.31 ശതമാനം ഉയർന്നു.



ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് ഓഹരികൾ 1.49 ശതമാനം നേട്ടത്തോടെ 353.90 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് ഓഹരികൾ മാറ്റങ്ങളൊന്നുമില്ലാതെ 149.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് 2.29 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 3.60 ശതമാനവും ധനലക്ഷ്മി ബാങ്ക് 3.81 ശതമാനവും ഇടിഞ്ഞു.

ആസ്റ്റർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കൂപ്പുകുത്തി. ഓഹരികൾ 7.39 ശതമാനം താഴ്ന്ന് 404.90 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ ഓഹരികൾ ഇടിവ് തുടരുന്നു, 5.42 ശതമാനം ഇടിഞ്ഞ ഓഹരികൾ 252.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.33 ശതമാനം നഷ്ടം നൽകി 872.45 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 1.01 ശതമാനം താഴ്ന്നു. മുത്തൂറ്റ് ഫൈനാൻസ് 0.33 ശതമാനവും മണപ്പുറം ഫൈനാൻസ് 0.57 ശതമാനവും ഇടിഞ്ഞു. നേരിയ ഇടിവിൽ കിറ്റെക്സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.