image

26 March 2024 12:41 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; മുത്തൂറ്റ് ഓഹരികൾ നേട്ടത്തിൽ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന്; മുത്തൂറ്റ് ഓഹരികൾ നേട്ടത്തിൽ
X

Summary

  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 4.06 ശതമാനം ഉയർന്നു
  • കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കൂപ്പുകുത്തി
  • ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ


മാർച്ച് 26ലെ വ്യാപാരത്തിൽ മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.13 ശതമാനം ഉയർന്ന ഓഹരികൾ 1483.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 15.60 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 57,148 കോടി രൂപയിലെത്തി. ഇന്നത്തെ ഓഹരികളുടെ ഉയർന്ന വില 1495.85 രൂപയാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1537.35 രൂപയും താഴ്ന്ന വില 949.05 രൂപയുമാണ്.

കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.06 ശതമാനം ഉയർന്ന് 400.85 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 2.18 ശതമാനം നേട്ടം നൽകി 922.85 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 1.36 ശതമാനം വർദ്ധനവോടെ 175.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.52 ശതമാനം ഉയർന്നു. നിറ്റാ ജെലാറ്റിൻ ഓഹരികൾ 2.82 ശതമാനം ഉയർന്ന് 864.30 രൂപയിൽ ക്ലോസ് ചെയ്തു.



ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബി ബാങ്ക് 0.52 ശതമാനവും ഫെഡറൽ ബാങ്ക് 0.13 ശതമാനവും ഉയർന്നപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 1.90 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.97 ശതമാനവും ധനലക്ഷ്മി ബാങ്ക് 4 ശതമാനവും ഇടിഞ്ഞു.

കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കൂപ്പുകുത്തി. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.35 ശതമാനം ഇടിഞ്ഞ് 182.35 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ, ഇന്നത്തെ വ്യാപാരത്തിൽ 4.83 ശതമാനം താഴ്ന്ന ഓഹരികൾ 266.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ബ്രോക്കറേജ് സ്ഥപനമായ ജിയോജിത് ഓഹരികൾ 3.38 ശതമാനം നഷ്ടം നൽകി 64.25 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 2.66 ശതമാന ഇടിഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഒരു ശതമാനത്തോളം താഴ്ന്നു. നേരിയ ഇടിവോടെ മുത്തൂറ്റ് മൈക്രോഫിൻ, വി ഗാർഡ് ഓഹരികൾ ക്ലോസ് ചെയ്തു.