12 Dec 2023 6:30 PM IST
Summary
- നേട്ടം നൽകി ഫാക്ട് ഓഹരികൾ
- കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഇടിവിൽ
- വണ്ടർലാ ഓഹരികൾ ഇന്നും ഇടിഞ്ഞു
ഡിസംബർ 12-ലെ വ്യപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ. ഇന്നത്തെ തുടക്കവ്യാപാരത്തിൽ തന്നെ ഉയർന്ന വിലയായ 27.90 രൂപയിലെത്തിയിരുന്നു. ഓഹരിയുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 13.75 രൂപ.മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 5.08 ശതമാനം ഉയർന്ന് ഓഹരികൾ 26.90 രൂപയിൽ വ്യപാരം നിർത്തി.
ഒരു വർഷ കാലയളവിൽ ഓഹരികൾ ഉയർന്നത് 44.95 ശതമാനമാണ്. മുപ്പത് ദിവസ കാലയളവിൽ ഓഹരികൾ ഉയർന്നത് 10.51 ശതമാനമാണ്. കഴിഞ്ഞ വാരത്തിൽ 9.42 ശതമാനവും ഓഹരികൾ ഉയർന്നിരുന്നു.
മറ്റു ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 3.20 ശതമാനം ഉയർന്ന് 30.6 രൂപയിൽ ക്ലോസ് ചെയ്തു. ഇടിവ് തുടർന്നിരുന്നു ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.10 ശതമാനം ഉയർന്ന് 67.05 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ വ്യാപാരവസാനം 0.59 ശതമാനം ഉയർന്ന് 402.65 രൂപയിൽ ക്ലോസ് ചെയ്‌തു. ഫെഡറൽ ബാങ്ക് ഓഹരികൾ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികൾ 1.04 ശതമാനം ഇടിഞ്ഞ് 152.55 രൂപയിലെത്തി.
ഫാക്ട് ഓഹരികൾ 1.87 ശതമാനം ഉയർന്ന് 800.75 രൂപയിലെത്തി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.59 ശതമാനം നേട്ടം നൽകി 1453.5 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 2.13 ശതമാനം നഷ്ടത്തോടെ 1251.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ ഇന്നും ഇടിഞ്ഞു. വ്യാപാരവസാനം ഓഹരികൾ 3.19 ശതമാനം നഷ്ടം നൽകി 837.15 രൂപയിൽ ക്ലോസ് ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
