image

22 April 2024 12:28 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന്; സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ നേട്ടത്തിൽ

Ahammed Rameez Y

south indian bank shares from low to high-kerala stocks
X

Summary

  • ഫാക്ട് ഓഹരികൾ നേട്ടത്തിൽ
  • കിതപ്പിൽ കല്യാൺ ഓഹരികൾ
  • 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ


ഏപ്രിൽ 22ലെ വ്യാപാരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുതിച്ചുയർന്നു. ഏറെ ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് ഓഹരികൾ നേട്ടത്തിലെത്തിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.47 ശതമാനം ഉയർന്ന ഓഹരികൾ 28.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുട ഇന്നത്തെ ഉയർന്ന വില 29.05 രൂപയാണ്. 52 ആഴ്ച്ചയിലെ ഓഹരികളുടെ ഉയർന്ന വില 36.88 രൂപയും താഴ്ന്ന വില 14.01 രൂപയുമാണ്. ഏകദേശം 4.15 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 7170 കോടി രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ച്ചയിൽ ഓഹരികൾ ഇടിഞ്ഞത് 3.35 ശതമാനമാണ്. മുൻ മാസം 15.77 ശതമാനം നഷ്ടം നൽകിയ ഓഹരികൾ ഈ മാസം ഇതുവരെ ഉയർന്നത് 6.06 ശതമാനമാണ്.

മറ്റു ബാങ്കിങ് ഓഹരികളിൽ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.93 ശതമാനം ഉയർന്ന് 60.85 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 1.09 ശതമാനവും സിഎസ്ബി ബാങ്ക് 0.52 ശതമാനവും ഉയർന്നപ്പോൾ ധാലക്ഷ്മി ബാങ്ക് 2.03 ശതമാനം ഇടിഞ്ഞ് 43.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.


കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്നു, പത്തു ശതമാനം ഉയർന്ന ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 2095.70 രൂപയിൽ ക്ലോസ് ചെയ്തു. കുതിപ്പ് തുടർന്ന് കേരള ആയുർവേദ ഓഹരികൾ, 10 ശതമാനം നേട്ടം നൽകിയ ഓഹരികൾ 300.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 4.73 ശതമാനം ഉയർന്ന് 82.95 രൂപയിലെത്തി. ഫാക്ട് ഓഹരികൾ നേട്ടത്തിൽ, 3.65 ശതമാനം വർദ്ധനവോടെ ഓഹരികൾ 665.15 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർഡ് ഓഹരികൾ 1.57 ശതമാനം ഉയർന്നു. നേരിയ നേട്ടത്തോടെ കൊച്ചിൻ ഷിപ്പ് യാർഡ്, മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

കിതപ്പിൽ കല്യാൺ ഓഹരികൾ, 1.68 ശതമാനം ഇടിഞ്ഞ ഓഹരികൾ 401.70 രൂപയിലെത്തി. ആസ്റ്റർ ഓഹരികൾ 1.39 ശതമാനം താഴ്ന്ന് 513.35 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.64 ശതമാനം നഷ്ടം നൽകി 1641.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഇടിവോടെ പോപ്പുലർ ഓഹരികളും ക്ലോസ് ചെയ്തു.