18 Dec 2023 5:29 PM IST
Summary
- ജിയോജിത് ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയര്‍ന്നവില 84.25 രൂപയാണ്
- കൊച്ചിന്‍ മിനറല്‍സും 1.38 ശതമാനം നേട്ടത്തോടെ 275.75 രൂപയിലേക്ക് എത്തി.
- ആസ്റ്റര്‍ ഡിഎം, ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് എന്നിവ താഴ്ന്നു
കേരള കമ്പനികളില്‍ ഇന്ന് കുതിച്ചുയര്‍ന്നത് ജിയോജിത് ഓഹരികള്‍. കമ്പനിയുടെ ഓഹരികള്‍ ഇന്ന് 12.74 ശതമാനം നേട്ടത്തോടെ 80.1 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച്ച 71.05 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ജിയോജിത് ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയര്‍ന്നവില 84.25 രൂപയാണ്. താഴ്ന്ന വില 39.15 രൂപയും.
ഗുജറാത്ത് ഇന്‍ജെക്റ്റ് കേരള ഓഹരികള്‍ 4.95 ശതമാനം നേട്ടത്തോടെ 9.97 രൂപയിലാണ് ക്ലോസ് ചെയ്തത്. നിറ്റ ജെലാറ്റിന് 3.96 ശതമാനം നേട്ടത്തോടെ 799.8 രൂപയിലേക്കും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 2.77 ശതമാനം നേട്ടത്തോടെ 27.8 രൂപയിലേക്കും ഈസ്റ്റേണ്‍ ട്രെഡ്‌സ് 2.44 ശതമാനം നേട്ടത്തോടെ 42 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ മിനറല്‍സും 1.38 ശതമാനം നേട്ടത്തോടെ 275.75 രൂപയിലേക്ക് എത്തി.
കൊച്ചിന്‍ ഷിപ്യാഡ് ഓഹരികള്‍ 0.99 ശതാമനം ഉയര്‍ന്ന് 1270.4 രൂപയിലേക്ക് എത്തി. ഫാക്ട് ഓഹരികളും 0.80 ശതമാനത്തിന്റെ നേട്ടത്തോടെ 801.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അപ്പോളോ ടയേഴ്‌സ്, വണ്ടര്‍ല ഹോളിഡേയ്‌സ്, കല്യാണ്‍ ജ്വല്ലേഴ്‌സ്, ഹാരിസണ്‍സ് മലയാളം എന്നീ ഓഹരികളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്നാല്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 0.03 ശതമാനം, കെഎസ്ഇ ലിമിറ്റഡ് 0.08 ശതമാനം, ഫെഡറല്‍ ബാങ്ക് 0.32 ശതമാനം, സിഎസ്ബി ബാങ്ക് 0.32 ശതമാനം, മുത്തൂറ്റ് ഫിനാന്‍സ് 0.63 ശതമാനം, വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 0.65 ശതമാനം, മണപ്പുറം ഫിനാന്‍സ് 0.67 ശതമാനം എന്നിങ്ങനെ മുന്‍ ദിവസത്തെ ക്ലോസിംഗ് വിലയെക്കാള്‍ നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
