21 Nov 2025 9:34 PM IST
Summary
ലിക്വിഡിറ്റിയും താങ്ങാനാവുന്ന വില ഉറപ്പുവരുത്തുന്നതിനായി 1:5 എന്ന അനുപാതത്തില്‍ ഓഹരി വിഭജനം
ഓഹരി വിഭജനവുമായി സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കും. ലിക്വിഡിറ്റി, താങ്ങാനാവുന്ന വില എന്നിവ ഉറപ്പാക്കുന്നതിനായി 1:5 അനുപാതത്തിലാണ് ഓഹരി വിഭജനം.ബാങ്കിന്റെ 40-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. 5 രൂപ മുഖവിലയുള്ള ബാങ്കിന്റെ നിലവിലുള്ള ഒരു ഇക്വിറ്റി ഷെയറിനെ 1 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകളായാണ് വിഭജിക്കുന്നത്.
കൊട്ടക്കിൻ്റെ ഇക്വിറ്റി ഓഹരികള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനും ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്നതിനും വിപണി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നീക്കം ലക്ഷ്യമിടുന്നു.
ഓഹരി വിഭജനം നിയന്ത്രണ ഏജൻസിയുടെ ഉൾപ്പെടെ അംഗീകാരങ്ങള്‍ക്ക് വിധേയമാണ് . ' യാത്രയുടെ 40 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, ഓഹരി ഉടമകള്‍ക്ക് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്ന് ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാന്‍ സി.എസ്. രാജന്‍ പറഞ്ഞു.കൂടുതല്‍ നിക്ഷേപകരെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഓഹരി വിഭജനം.ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞാല്‍ രണ്ട് മാസത്തിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
