image

16 Feb 2024 7:19 AM GMT

Stock Market Updates

കേരളക്കരയുടെ കഴിഞ്ഞ വർഷത്തെ മൾട്ടിബാഗർ

Ahammed Rameez Y

puravankara stocks soared
X

Summary

  • കുതിച്ചുയർന്ന് പുറവങ്കര ഓഹരികൾ
  • അഞ്ചു വർഷത്തിനിടെ ഓഹരികൾ ഉയർന്നത് 219 ശതമാനം
  • മൂന്നാം പാദത്തിൽ 78 കോടി രൂപയുടെ ലാഭം


റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന പുറവങ്കരയുടെ ഓഹരികൾ തുടക്കവ്യാപാരം മുതൽ കുതിക്കുന്നു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ ഇന്നും ഓഹരികൾ ആറ് ശതമാനത്തോളമാണ് നിലവിൽ ഉയർന്നത്. വിപണിയിൽ 4.99 ലക്ഷം ഓഹരികളുടെ വ്യാപാരം നടന്നു. നിലവിൽ കമ്പനിയുടെ വിപണി മൂല്യം 5342 കോടി രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികൾ നൽകിയത് 39 ശതമാനം നേട്ടമാണ്. മുൻ വർഷത്തിൽ ഇത് 103 ശതമാനമായിരുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഓഹരികൾ ഉയർന്നത് 219 ശതമാനമാണ്. കഴിഞ്ഞ പദത്തിൽ 41 ശതമാനവും ഓഹരികൾ നേട്ടമുണ്ടാക്കി.

കമ്പനിയെ കുറിച്ച്:

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി കെട്ടിട നിർമാണത്തിലും വില്പനയിലുമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. നിലവിൽ കമ്പനിക്ക് മെട്രോ നഗരങ്ങളായ ബെംഗളൂരു, ഹൈദരബാദ്,ചെന്നൈ, കൊൽക്കത്ത, മുംബൈ, പുനെ എന്നിവിടെങ്ങളിലും കൊച്ചിയിലും സാന്നിധ്യമുണ്ട് . കമ്പനി 43 ദശലക്ഷം ചതുരശ്ര അടിയിൽ 74 പ്രൊജെക്ടുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്.

പ്രോവിഡന്റ്, പുറവങ്കര, പൂർവ ലാൻഡ് എന്നിങ്ങനെയുള്ള മൂന്നു ബ്രാൻഡിന് കീഴിലാണ് കമ്പനിയുടെ നിർമാണങ്ങൾ നടക്കുന്നത്. ഇതിൽ 57 ശതമാനം പങ്കാളിത്തം പുറവങ്കരയ്ക്ക് കീഴിലും 33 ശതമാനം പ്രോവെന്റിന്റിനു കീഴിലും ബാക്കി വരുന്ന പത്തു ശതമാനം പൂർവ ലാന്ഡിണ്ടിനു കീഴിലുമാണുള്ളത്.

കമ്പനിയുടെ കെട്ടിടങ്ങൾ കൂടുതലും ബെംഗളൂരുവിലാണ് സ്ഥിതി ചെയുന്നത്. ഏകദേശം 56 ശതമാനം നിർമാണങ്ങളും അവിടെയാണ്, കേരളത്തിൽ 14 ശതമാനവും ചെന്നൈയിൽ 11 ശതമാനം കെട്ടിടങ്ങളുമാണുള്ളത്.

മൂന്നാം പാദഫലം:

നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 78 കോടി രൂപയുടെ ലാഭമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ഡിസംബർ പാദത്തിൽ 574 കോടി രൂപയുടെ വില്പനയും കമ്പനി രേഖപ്പെടുത്തി. ഇതേ കാലയളവിലെ ചെലവ് 378 കോടി രൂപയായിരുന്നു. ഓഹരിയൊന്നിനുള്ള ലാഭം 3.29 രൂപയിലുമെത്തി.

ഓഹരി പങ്കാളിത്തം:

കമ്പനിയുടെ പ്രൊമോട്ടർമാരുടെ കയ്യിലാണ് 75 ശതമാനം ഓഹരികളും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് കമ്പനിയിൽ 16.49 ശതമാനം പങ്കാളിത്തവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് 0.39 ശതമാന പങ്കാളിത്തവുമുണ്ട്. കമ്പനിയുടെ 8.12 ശതമാനം പങ്കാളിത്തം റീട്ടെയിൽ നിക്ഷേപകരുടെ പക്കിലാണ്.

നിലവിൽ പുറവങ്കരയുടെ ഓഹരികൾ എൻഎസ്ഇ യിൽ 4.79 ശതമാനം ഉയർന്ന് 236.20 വ്യാപാരം തുടരുന്നു.