image

29 Nov 2025 9:53 AM IST

Stock Market Updates

ഈ അദാനി കമ്പനിയിലെ ഓഹരികൾ ഉയർത്തി എൽഐസി

MyFin Desk

ഈ അദാനി കമ്പനിയിലെ ഓഹരികൾ ഉയർത്തി എൽഐസി
X

Summary

എൽഐസി കുത്തനെ നിക്ഷേപം ഉയർത്തിയിരിക്കുന്ന അദാനി കമ്പനി ഏതാണ്?


ഒരു അദാനി കമ്പനി ഓഹരിയിൽ നിക്ഷേപം കുത്തനെ ഉയർത്തി എൽഐസി. എൽഐസി 10.50 ശതമാനത്തിലധികം ഓഹരികൾ വാങ്ങിയ ആ കമ്പനി ഏതാണ്? എസിസി ലിമിറ്റഡാണ് കമ്പനി. ഓപ്പൺ മാർക്കറ്റ് വഴി കമ്പനിയുടെ ഓഹരിയുടെ 2.014 ശതമാനം ആണ് എൽഐസി അടുത്തിടെ വാങ്ങിയത്. ഇതോടെ കമ്പനിയിലെ മൊത്തം ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയർന്നു. 1.9 കോടി ഓഹരികളാണ് ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്. 2025 മെയ് 20 നും 2025 നവംബർ 25 നും ഇടയിൽ എൽഐസി എസിസിയിൽ നിക്ഷേപം ഉയർത്തിയിരുന്നു.

എസിസി മുന്നറുമോ?

2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെ സിമന്റ് മേഖല സമ്മിശ്ര പ്രകടനമാണ് റിപ്പോർട്ട് ചെയ്തത്. ഉയരുന്ന ഉൽപാദന ചെലവുകൾ മിക്ക കമ്പനികൾക്കും പ്രതിസന്ധിയായിട്ടുണ്ട്. പക്ഷേ അംബുജയും എസിസി കമ്പനികളിലെ ബൈ കോൾ നിലനിർത്തി മറ്റ് ബ്രോക്കറേജുകളും. ചോയ്‌സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഈ രണ്ച് അദാനി ഗ്രൂപ്പ് കമ്പനികളിലും നേരത്തെ 'ബൈ' റേറ്റിംഗ് നൽകിയിരുന്നു.

700 രൂപയാണ് അംബുജ സിമൻ്റ്സിന് നൽകിയ ടാർഗറ്റ് വില എങ്കിൽ എസിസി ലിമിറ്റഡിന് 2475 രൂപയാണ് നൽകിയിരിക്കുന്ന ടാർഗറ്റ് വില. 2028 സാമ്പത്തിക വർഷത്തോടെ 155 ദശലക്ഷം ടൺ ഉൽപാദനമാണ് അംബുജ സിമൻ്റ് ലക്ഷ്യമിടുന്നത്. ഇത് ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി രണ്ടാം പാദത്തിൽ നികുതിക്ക് മുമ്പുള്ള വരുമാനം ഉയർത്തിയിരുന്നു. വാർഷികാടിസ്ഥാനത്തിൽ , 2028 സാമ്പത്തിക വർഷത്തോടെ ടണ്ണിന് 500 രൂപ ചെലവ് കുറയ്ക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ദക്ഷിണേന്ത്യയിലുടനീളം സാനിധ്യം വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.