image

30 Jun 2026 10:07 AM IST

Stock Market Updates

മൂല്യം 56105 കോടി രൂപ; എൻഎസ്ഇ ഓഹരികൾ വാരിക്കൂട്ടി എൽഐസിയും

MyFin Desk

മൂല്യം 56105 കോടി രൂപ; എൻഎസ്ഇ ഓഹരികൾ വാരിക്കൂട്ടി എൽഐസിയും
X

Summary

എൻഎസ്ഇ ഓഹരികളിൽ വലിയ നിക്ഷേപവുമായി എൽഐസിയും, പോർട്ട് ഫോളിയോയിലെ


എൻഎസ്ഇയിൽ ഓഹരി പങ്കാളിത്തം കുത്തനെ ഉയർത്തി എൽഐസിയും. എൽ‌ഐ‌സിയ്ക്ക് എക്സ്ചേഞ്ചിൽ ഇപ്പോൾ 10.72 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഈ ഓഹരികളുടെ മൂല്യം ഏകദേശം 56,105 കോടി രൂപ വരും. ഇൻഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയേക്കാൾ, എൻ‌എസ്‌ഇയിൽ വലിയ ഇക്വിറ്റി ഹോൾഡിംഗാണ് എൽഐസി സ്വന്തമാക്കിയിരിക്കുന്നത്. എൽഐസി പോർട്ട്ഫോളിയോയിൽ അഞ്ചാം സ്ഥാനമാണിപ്പോൾ എൽഐസിക്കുള്ളത്.

പോർട്ട്ഫോളിയോയിലെ ഏറ്റവും മൂല്യമുള്ള ഓഹരി

മാർച്ച് പാദത്തിലെ കണക്കനുസരിച്ച് എൽ‌ഐ‌സി ഏറ്റവുമധികം മൂല്യമുള്ള ഓഹരികൾ കൈവശം വെച്ചിരിക്കുന്നത് ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിൻ്റേതാണ്. കമ്പനിയിൽ 6.8 ശതമാനം ഓഹരികളാണ് റിലയൻസിനുള്ളത്. നിലവിലെ ഓഹരി വില ഏകദേശം 1,300 രൂപ കണക്കാക്കിയാൽ 1.18 ലക്ഷം കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം.എൽഐസിയുടെ രണ്ടാമത്തെ വലിയ ഹോൾഡിംഗ് എസ്ബിഐയിലാണ്. 8.78 ശതമാനം ഓഹരികൾ കൈവശമുണ്ട്. മൂല്യം ഏതാണ്ട് 83219 കോടി രൂപയാണ്.

എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയിലും വലിയ ഓഹരി പങ്കാളിത്തം റിലയൻസിനുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിലെ എൽഐസിയുടെ ഓഹരി മൂല്യം 49,738 കോടി രൂപയാണ്. ഭാരതി എയർടെല്ലിൽ ഇത് 44,850 കോടി രൂപയും, ഇൻഫോസിസിൽ 44,871 കോടി രൂപയുമാണ് മൂല്യം പ്രതീക്ഷിക്കുന്നത്. ഐസിഐസിഐ ബാങ്കിലെ ഓഹരികളുടെ മൂല്യം 44,220 കോടി രൂപയും, ടിസിഎസിലേത് 41,846 കോടി രൂപയുമാണ്.