image

13 Feb 2024 7:05 AM GMT

Stock Market Updates

ലക്ഷ്യ വില 57% താഴ്ത്തി മക്വാരി; പേടിഎം ഓഹരികൾ 400ൽ താഴെ

MyFin Desk

macquarie cuts target price by 57%, paytm shares below 400
X

Summary

  • പേടിഎമ്മിന് 330 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്
  • പ്രതിമാസം നിലവിൽ 110 ദശലക്ഷം ഇടപാടുകളാണ് നടക്കുന്നത്
  • മുൻ ദിവസാത്തെ ക്ലോസിങ് വിലയിൽ നിന്നും 33% താഴ്ന്നതനാണ് പുതിയ ലക്ഷ്യവില


ആർബിഐ നടപടികൾക്ക് ശേഷം ഇടിവ് തുടരുന്ന പേടിഎം ഓഹരികൾ ഇന്ന് തുടക്കവ്യാപാരത്തിൽ ഏഴു ശതമാനത്തിലധികം താഴ്ന്നു. ഓഹരികളിൽ നിക്ഷേപകരുടെ താല്പര്യ കുറവ് കാരണം വിദേശ ബ്രോക്കിംഗ് സ്ഥാപനമായ മാക്വാരി, പേടിഎം-ന്റെ മാതൃകമ്പനിയായി വൺ 97 കമ്മ്യൂണിക്കേഷന്റെ ഓഹരികൾ "അണ്ടർ പെർഫോം" റേറ്റിംഗിലേക്ക് തരംതാഴ്ത്തി, ടാർഗെറ്റ് വില 650 രൂപയിൽ നിന്ന് 275 രൂപയായി വെട്ടി കുറച്ചു.

പേയ്‌മെൻ്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം പേടിഎം ഉപഭോക്താക്കൾ മറ്റു പയ്മെന്റ്റ് പ്ലാറ്റുഫോമുകളെ ആശ്രയിക്കാൻ സാധ്യതയുള്ളതിനാൽ, ഇത് ഗുരുതരമായ അപകടസാധ്യത നേരിടുന്നുണ്ടെന്ന് മാക്വാരി അനലിസ്റ്റ് സുരേഷ് ഗണപതി പറഞ്ഞു. ഇത് കമ്പനിയുടെ പണസമ്പാദനത്തെയും ബിസിനസ് മോഡലിനെയും ഗണ്യമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ദിവസാത്തെ ക്ലോസിങ് വിലയായ 416 രൂപയെക്കാളും 33 ശതമാനം താഴ്ന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിലവിലെ ലക്ഷ്യവില.

കൂടുതൽ വിശദാംശങ്ങൾ ആർബിഐ നൽകിയിട്ടില്ലെങ്കിലും, ഫെബ്രുവരി 29 ന് ശേഷം, പലിശ, ക്യാഷ്ബാക്ക്, അല്ലെങ്കിൽ ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, റീഫണ്ടുകൾ, എൻസിഎംസി കാർഡുകൾ എന്നിവയിലെ നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഇടപാടുകൾ അല്ലെങ്കിൽ ടോപ്പ് അപ്പുകൾ സ്വീകരിക്കുന്നത് നിർത്താൻ പിപിബിക്ക് നിർദ്ദേശം നൽകി. എല്ലാ പൈപ്പ്‌ലൈൻ ഇടപാടുകളും നോഡൽ അക്കൗണ്ടുകളും മാർച്ച് 15 നകം തീർപ്പാക്കാൻ പേയ്‌മെൻ്റ് ബാങ്കിനോട് ആർബിഐ ഉത്തരവിട്ടു

നിലവിൽ, പേടിഎമ്മിന് 330 ദശലക്ഷത്തിലധികം ഉപഭോക്താക്കളും 110 ദശലക്ഷം പ്രതിമാസ ഇടപാട് നടത്തുന്ന ഉപയോക്താക്കളുമുണ്ടെന്ന് മക്വാരി പറഞ്ഞു.

പേയ്‌മെൻ്റ് ബാങ്ക് ഉപഭോക്താക്കളെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിനോ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് അനുബന്ധ വ്യാപാരി അക്കൗണ്ടുകൾ മാറ്റുന്നതിന് വീണ്ടും കെവൈസി (നോ യുവർ കസ്റ്റമർ) ചെയ്യേണ്ടത് ആവശ്യമാണ്. ഇത് ആർബിഐയുടെ ഫെബ്രുവരി 29-നുള്ള സമയപരിധിക്കുള്ളിലെ മൈഗ്രേഷൻ ശ്രമകരമായ കാര്യമല്ലെന്നും ഗണപതി പറഞ്ഞു.

പേയ്‌മെന്റ് ബാങ്കിലെ നിയന്ത്രണങ്ങൾ വായ്പ നൽകുന്ന ബിസിനസിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, പേടിഎമ്മിൻ്റെ ചില വായ്പാ പങ്കാളികൾ ആശങ്കകൾ കാരണം കമ്പനിയുമായുള്ള അവരുടെ ബന്ധം പുനഃപരിശോധിക്കുന്നതായി മക്വാരിയുടെ സൂചിപ്പിക്കുന്നു.

പേടിഎം-ൻ്റെ ഏറ്റവും വലിയ വായ്പാ പങ്കാളികളിലൊന്നായ എബി ക്യാപിറ്റൽ, പേടിഎം-ലേക്കുള്ള അവരുടെ ബിഎൻപിഎൽ എക്‌സ്‌പോഷർ നിലവിൽ 2,000 കോടി രൂപയിൽ നിന്ന് 600 കോടി രൂപയായി കുറച്ചിട്ടുണ്ട്, ഇത് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി മാക്വാരി പറഞ്ഞു.

സുരക്ഷിതമല്ലാത്ത ഉപഭോക്തൃ വായ്പകളിൽ ആർബിഐ അപകടസാധ്യത വർധിപ്പിച്ചതിനാൽ പേടിഎം തന്നെ കുറഞ്ഞ ടിക്കറ്റ് (50,000 രൂപയിൽ താഴെ) വായ്പകൾ വെട്ടിക്കുറയ്ക്കുകയും ഉയർന്ന ടിക്കറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

നിലവിൽ പേടിഎം ഓഹരികൾ എൻഎസ്ഇ യിൽ 7.82 ശതമാനം താഴ്ന്നു 389.20 രൂപയിൽ വ്യാപാരം തുടരുന്നു.