18 Jan 2026 3:17 PM IST
stock market: മൂന്നു മുന്‍നിര കമ്പനികളുടെ വിപണി മൂല്യം 75,855 കോടി രൂപ ഉയര്‍ന്നു
MyFin Desk
Summary
ഏറ്റവും നേട്ടമുണ്ടാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്‍ഫോസിസും. മൂന്നു കമ്പനികളുടെ നേട്ടം എഴുകമ്പനികളുടെ നഷ്ടത്തെക്കാള്‍ കൂടുതലാണ്
ഏറ്റവും കൂടുതല്‍ മൂല്യമുള്ള പത്ത് കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യം 75,855.43 കോടി രൂപ ഉയര്‍ന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്‍ഫോസിസും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളായി.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ സെന്‍സെക്‌സ് 5.89 പോയിന്റ് ഇടിഞ്ഞു, എന്‍എസ്ഇ നിഫ്റ്റി 11.05 പോയിന്റ് ഉയര്‍ന്നു.
ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ എന്നിവയുടെ മൂല്യത്തില്‍ നിന്ന് 75,549.89 കോടി രൂപയുടെ സംയോജിത ഇടിവ് നേരിട്ടു.
ഈ ഏഴ് കമ്പനികളുടെയും മൊത്തം നഷ്ടം, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ് എന്നീ മൂന്ന് കമ്പനികളുടെയും മൊത്തം എം-ക്യാപ് കൂട്ടിച്ചേര്‍ക്കലായ 75,855.43 കോടി രൂപയേക്കാള്‍ കുറവാണ്.
എസ്ബിഐയുടെ വിപണി മൂല്യം 39,045.51 കോടി രൂപ ഉയര്‍ന്ന് 9,62,107.27 കോടി രൂപയായി. ഏറ്റവും വലിയ നേട്ടമാണിത്. ഇന്‍ഫോസിസിന്റെ വിപണി മൂലധനം (എംക്യാപ്) 31,014.59 കോടി രൂപ ഉയര്‍ന്ന് 7,01,889.59 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 5,795.33 കോടി രൂപ വര്‍ധിച്ച് 10,09,470.28 കോടി രൂപയായും ഉയര്‍ന്നു.
എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എംക്യാപ് 23,952.48 കോടി രൂപ ഇടിഞ്ഞ് 19,72,493.21 കോടി രൂപയായി. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ വിപണി മൂല്യം 23,501.8 കോടി രൂപ ഇടിഞ്ഞ് 5,30,410.23 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 11,615.35 കോടി രൂപ ഇടിഞ്ഞ് 14,32,534.91 കോടി രൂപയിലും ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 6,443.38 കോടി രൂപ ഇടിഞ്ഞ് 11,49,544.43 കോടി രൂപയിലുമെത്തി. ടിസിഎസിന്റെ മൂല്യം 470.36 കോടി രൂപ ഇടിഞ്ഞ് 11,60,212.12 കോടി രൂപയുമായി.
ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 6,253.59 കോടി രൂപ കുറഞ്ഞ് 5,91,447.16 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 3,312.93 കോടി രൂപ കുറഞ്ഞ് 5,54,421.30 കോടി രൂപയായും കുറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ എന്നിവയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
