30 Nov 2025 11:24 AM IST
ഏഴ് കമ്പനികളുടെ വിപണിമൂല്യത്തില്‍ കുതിപ്പ്; വര്‍ധിച്ചത് 96,000 കോടി രൂപ
MyFin Desk
Summary
ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസും ബജാജ് ഫിനാന്‍സും
കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യം 96,200.95 കോടി രൂപയായി ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ബജാജ് ഫിനാന്‍സും ഏറ്റവും മികച്ച നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 28,282.86 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തു, ഇതോടെ വിപണി മൂല്യം 21,20,335.47 കോടി രൂപയായി.
ബജാജ് ഫിനാന്‍സിന്റെ മൂല്യം 20,347.52 കോടി രൂപ ഉയര്‍ന്ന് 6,45,676.11 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 13,611.11 കോടി രൂപ ഉയര്‍ന്ന് 15,48,743.67 കോടി രൂപയായും. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 13,599.62 കോടി രൂപ ഉയര്‍ന്ന് 9,92,725.97 കോടി രൂപയുമായി.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം (എംക്യാപ്) 7,671.41 കോടി രൂപ ഉയര്‍ന്ന് 5,79,644.16 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 6,415.28 കോടി രൂപ ഉയര്‍ന്ന് 9,04,185.15 കോടി രൂപയായി. കൂടാതെ
ഇന്‍ഫോസിസിന്റെ മൂല്യം 6,273.15 കോടി രൂപ ഉയര്‍ന്ന് 6,47,961.98 കോടി രൂപയായി.
എന്നാല്‍ ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 35,239.01 കോടി രൂപ ഇടിഞ്ഞ് 11,98,040.84 കോടി രൂപയായി.
എല്‍ഐസിയുടെ വിപണി മൂലധനം 4,996.75 കോടി രൂപ കുറഞ്ഞ് 5,65,581.29 കോടി രൂപയായി. ടിസിഎസിന്റെ വിപണി മൂലധനം 3,762.81 കോടി രൂപ കുറഞ്ഞ് 11,35,952.85 കോടി രൂപയുമായി.
ടോപ് -10 കമ്പനികളുടെ റാങ്കിംഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുന്നിലാണ്, തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
