image

12 March 2024 4:32 PM IST

Stock Market Updates

നഷ്ടത്തിൽ നിന്ന് കരകയറി;വ്യാപാരവസാനം വിപണി നേട്ടത്തിൽ

MyFin Desk

നഷ്ടത്തിൽ നിന്ന് കരകയറി;വ്യാപാരവസാനം  വിപണി നേട്ടത്തിൽ
X

Summary

  • റിയൽറ്റി സൂചിക ഏകദേശം 3.5 ശതമാനം ഇടിഞ്ഞു
  • ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 1.3 ശതമാനവും സ്‌മോൾക്യാപ് സൂചിക 2 ശതമാനവും ഇടിഞ്ഞു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 82.77 ലെത്തി


എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, റിലയൻസ് ഇൻഡസ്‌ട്രീസ് തുടങ്ങിയ ഹെവിവെയ്‌റ്റുകളുടെ വാങ്ങൽ കാരണം ഏഷ്യൻ വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾക്കിടയിലും സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 165.32 പോയിൻ്റ് അഥവാ 0.22 ശതമാനം ഉയർന്ന് 73,667.96ലും നിഫ്റ്റി 3.00 പോയിൻ്റ് അഥവാ 0.01 ശതമാനം ഉയർന്ന് 22,335.70 ലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് (2.22%), ടിസിഎസ് (1.70%), എൽടിഐമിൻഡ്‌ട്രീ (1.68%), മാരുതി സുസുക്കി (1.00%), ഇൻഫോസിസ് (0.77%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ അദാനി എൻ്റർപ്രൈസസ് (-2.65%), സിപ്ല (-2.21%), ഗ്രാസിം ഇൻഡസ്ട്രീസ് (-2.36%), അദാനി പോർട്ട്‌സ് (-1.93%), എസ്‌ബിഐ (-1.81%) എന്നിവ നഷ്ടത്തിലായി.

സെക്ടറൽ സൂചികയിൽ, ഐടി, ഫിനാൻഷ്യൽ സെർവിസ്സ്, പ്രൈവറ്റ് ബാങ്ക് ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇടിഞ്ഞു. റിയൽറ്റി സൂചിക ഏകദേശം 3.5 ശതമാനവും പിഎസ്‌യു ബാങ്ക്, മീഡിയ സൂചികകൾ 2 ശതമാനം വീതവും നഷ്‌ടത്തിൽ അവസാനിച്ചപ്പോൾ ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, ഹെൽത്ത് കെയർ, മെറ്റൽ, പവർ സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 1.3 ശതമാനവും സ്‌മോൾക്യാപ് സൂചിക 2 ശതമാനവും ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കെ 225 0.1 ശതമാനവും ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.4 ശതമാനവും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് 3.1 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.8 ശതമാനവും നേട്ടം രേഖപ്പെടുത്തി.

യൂറോപ്യൻ വിപണികളിലെ സൂചികകൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസിലെ വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് ക്ലോസ് ചെയ്തത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.86 ശതമാനം ഉയർന്ന് ബാരലിന് 82.92 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.31 ശതമാനം താഴ്ന്ന് 2181.95 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 82.77 എന്ന നിലയിലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 4,212.76 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

സെൻസെക്സ് 616.75 പോയിൻ്റ് അഥവാ 0.83 ശതമാനം ഇടിഞ്ഞ് 73,502.64 ലും നിഫ്റ്റി 160.90 പോയിൻ്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 22,332.65 ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്