image

16 Oct 2026 4:31 PM IST

Stock Market Updates

ഐടിയുടെ പിൻബലത്തോടെ, മാർക്കറ്റിൽ ഇന്ന് കാളയോട്ടം

Amritha Elizabeth Abraham

ഐടിയുടെ പിൻബലത്തോടെ, മാർക്കറ്റിൽ ഇന്ന് കാളയോട്ടം
X

Summary

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഐ.എം.എഫ് പ്രശംസയും ശക്തമായ സാമ്പത്തിക വളർച്ചയും ചൂണ്ടിക്കാട്ടി ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെൻസും നിഫ്റ്റിയും മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.


ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ആഗോള വിപടികളിലെ അനുകൂലമായ സാഹചര്യങ്ങളും പ്രമുഖ കമ്പനികളുടെ മികച്ച പാദഫലങ്ങളും വിപണിക്ക് കരുത്തേകി. ബോംബെ സൂചികയായ സെൻസെക്സ് 0.56 ശതമാനം ഉയർന്ന് 74,729.27 എന്ന നിലയിലും, ദേശീയ സൂചികയായ നിഫ്റ്റി 0.65% ശതമാനം വർദ്ധിച്ച് 23,146.15 എന്ന നിരക്കിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി, ലോഹ, വാഹന ഓഹരികളിലെ ശക്തമായ വാങ്ങൽ തരംഗമാണ് വിപണിയെ മുന്നോട്ട് നയിച്ചത്.

പ്രധാന ഓഹരികളുടെയും മേഖലകളുടെയും പ്രകടനം

ഇന്നത്തെ വ്യാപാരത്തിൽ ടെക് മഹേന്ദ്ര, ഇൻഫോസിസ്, ടി.സി.എസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടം ഉണ്ടാക്കിയപ്പോൾ, ചില പ്രമുഖ കമ്പനികൾ നഷ്ടം നേരിട്ടു. ഐ.ടി സൂചിക നാല് ശതമാനത്തോളമാണ് ഉയർന്നത്. ടെക് മഹീന്ദ്രയുടെയും വിപ്രോയുടെയും രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷയെ മറികടന്നതാണ് വിപണിയെ നയിച്ചത്. ടെക് മഹീന്ദ്രയുടെ അറ്റാദായം 32.7 ശതമാനം ഉയർന്നു; ഓഹരി ഏകദേശം 7.5 മുതൽ 8 ശതമാനം വരെ കയറി 1,782 രൂപയ്ക്ക് അടുത്തെത്തി. വിപ്രോ 6 ശതമാനത്തിലധികം ഉയർന്ന് 184 രൂപയ്ക്കടുത്തായി. ടിസിഎസ് 5 ശതമാനവും ഇൻഫോസിസ് ഏകദേശം 4.8 ശതമാനവും കയറിഎന്നാൽ എഫ്.എം.സി.ജി, എണ്ണ, ഗ്യാസ് എന്നീ മേഖലകളിലെ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. കൂടാതെ ഫെഡറൽ ബാങ്ക്, ഉജ്ജീവവൻ സ്മാൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ ധ്യാന സ്ഥാപനങ്ങളുടെ രണ്ടാം പാദത്തിലെ അറ്റാദായത്തിലുണ്ടായ വർദ്ധനവ് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി.

എന്താവാം കാരണം?

ആഗോളതലത്തിൽ വിവിധ പ്രതിസന്ധികളും സംഘർഷങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി തുടരുന്നുവെന്ന വിവിധ ഏജൻസികളുടെ കണക്കുകൾ പുറത്തുവന്നിരുന്നു. മാത്രമല്ല, അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) ഭാഗത്തുനിന്നുള്ള പ്രശംസയും ജി.ഡി.പി കണക്കുകളിലെ മികച്ച വളർച്ചയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് തെളിയിക്കുന്നു. ഇവയൊക്കെയും ഇന്നത്തെ ഓഹരിവിപണിയിൽ പ്രധാന ഇന്ധനമായി. ഇതിൽ ഐടി സൂചികയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. ഇന്ത്യൻ ഓഹരിയിവിപണിയുടെ ചരിത്രത്തിൽ തന്നെ വിവരസാങ്കേതികവിദ്യയുടെ അതായത് ഐടി ഓഹരികളുടെ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച ദിനമായിരുന്നു ഇന്ന്. അതിനു ഒരു കാരണം, ഇന്ന് പ്രധാന ഐടി കമ്പനികളുടെ പാദഫലങ്ങൾ പുറത്തുവരികയും വളരെ മികവ് പ്രകടിപ്പിക്കുകയും ജെഫറീസ് അടക്കമുള്ള പ്രമുഖ ആഗോള ബ്രോക്കറേജുകൾ മികച്ച റേറ്റിംഗുകൾ നൽകുകയും ചെയ്തിരുന്നു.

ആഗോള വിപണികളും അസംസ്കൃത എണ്ണ വിലയും

ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കേയ് 1.38 ശതമാനവും സൗത്ത് കൊറിയയുടെ കോസ്പി 1.56 ശതമാനവും നേട്ടമുണ്ടാക്കി. വാൾസ്ട്രീറ്റിലെ പ്രധാന സൂചികകളും കഴിഞ്ഞ ദിവസം മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥകളും വിതരണത്തിലെ ആശങ്കകളും കാരണം ബ്രെന്റ് ക്രൂഡ് ബാരലിന് 105.72 ഡോളറിൽ തുടരുന്നു. സ്വർണം 0.83 ശതമാനം ഉയർന്ന് ഔൺസിന് 4,204.65 ഡോളറിലെത്തി. ഡോളറിന് 95 രൂപയ്ക്കടുത്താണ് വില. ഇന്ത്യയുടെ പത്ത് വർഷ കടപ്പത്ര നേട്ടം 7.362 ശതമാനമാണ്.