image

2 Jan 2026 5:06 PM IST

Stock Market Updates

stock market news : പച്ചതൊട്ട് വിപണി, സെന്‍സെക്സ് 600 പോയിന്റ് ഉയര്‍ന്നു

MyFin Desk

stock market news : പച്ചതൊട്ട് വിപണി, സെന്‍സെക്സ് 600 പോയിന്റ് ഉയര്‍ന്നു
X

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 573 പോയിന്റ് ഉയര്‍ന്ന് 85,762 ലും നിഫ്റ്റി 182 പോയിന്റ് ഉയര്‍ന്ന് 26,328 ലും ക്ലോസ് ചെയ്തു.

സെൻസെക്സ് ഓഹരികൾ

സെൻസെക്സ് ഓഹരികളിൽ എൻ‌ടി‌പി‌സി, ട്രെന്റ്, ബജാജ് ഫിനാൻസ്, മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, പവർഗ്രിഡ് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടിസി, ഭാരതി എയർടെൽ, അൾട്രാടെക്, ആക്സിസ് ബാങ്ക്, ഇൻഡിഗോ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചികകൾ

മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, മെറ്റൽ, പി‌എസ്‌യു ബാങ്ക്, റിയാലിറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി എഫ്എംസിജി മാത്രമാണ് ഇന്ന് ഇടിവ് നേരിട്ടത്. സൂചിക 1.18 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മിഡ്‌ക്യാപ് 1.06 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 0.7 ശതമാനവും ഉയർന്നു.

രൂപ

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 22 പൈസ താഴ്ന്ന് 90.20 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.36 ശതമാനം ഇടിഞ്ഞ് 60.63 ഡോളറിലെത്തി.