image

2 April 2024 10:30 AM IST

Stock Market Updates

റാലി അവസാനിച്ചു; ലാഭമെടുപ്പിൽ തളർന്ന് സൂചികകൾ

MyFin Desk

റാലി അവസാനിച്ചു; ലാഭമെടുപ്പിൽ തളർന്ന് സൂചികകൾ
X

Summary

  • നേട്ടം തുടർന്ന് റിയൽറ്റി ഓഹരികൾ
  • എഫ്ഐഐകൾ തിങ്കളാഴ്ച 522.30 കോടി രൂപയുടെ ഓഹരികൾ വിറ്റു
  • യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. നിക്ഷേപകരുടെ ലാഭമെടുപ്പ് സൂചികകൾ ഇടിവിലേക്ക് നയിച്ചു. ദുർബലമായ യുഎസ് വിപണിയുടെ വ്യാപാരവും വിദേശ നിക്ഷേപകരുടെ വില്പനയും ഇടിവിനു കാരണമായി. കഴിഞ്ഞ മൂന്നു ദിവസത്തെ റാലി അവസാനിച്ചു. സെൻസെക്‌സ് 222.02 പോയിൻ്റ് താഴ്ന്ന് 73,792.53 ലും നിഫ്റ്റി 47.65 പോയിൻ്റ് താഴ്ന്ന് 22,414.35 ലുമെത്തി. തുടർന്നുള്ള വ്യപാരത്തിൽ സൂചികകൾ ചാഞ്ചാട്ടത്തിലാണ്.

നിഫ്റ്റിയിൽ ഭാരത് പെട്രോളിയം, അദാനി പോർട്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടത്തിലാണ്. ഹീറോ മോട്ടോർ കോർപ്പ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാൻസ് എന്നിവ നഷ്ടത്തിലാണ്.

സെക്ടററിൽ സൂചികയിൽ നേട്ടം തുടർന്ന് റിയൽറ്റി മേഖല. മിഡ്ക്യാപ്, സ്മാൾ ക്യാപ് ഓഹരികളും കുതിപ്പ് തുടരുന്നു.

ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യപാരം തുടരുന്നു. സിയോൾ താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 522.30 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.48 ശതമാനം ഉയർന്ന് ബാരലിന് 87.84 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.90 ശതമാനം ഉയർന്ന് 2274.40 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞ നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്.

അമിതമായ ശുഭാപ്തിവിശ്വാസം, ഒറ്റരാത്രികൊണ്ട് വ്യാപാരം അവസാനിപ്പിച്ച യുഎസ് വിപണി, തിങ്കളാഴ്ചത്തെ പോസിറ്റീവ് സെഷനിൽ എഫ്ഐഐകൾ നെറ്റ് സെല്ലർമാരായി മാറിയത് എന്നിവ കാരണം ലാഭം കൈവരിച്ചേക്കാം,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡിൻ്റെ സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ പറഞ്ഞു. ഓപ്പണിംഗ് മാർക്കറ്റ് അഭിപ്രായം.

തിങ്കളാഴ്ച സെൻസെക്സ് 363.20 പോയിൻ്റ് അല്ലെങ്കിൽ 0.49 ശതമാനം ഉയർന്ന് 74,014.55 ലും നിഫ്റ്റി 135.10 പോയിൻ്റ് അഥവാ 0.61 ശതമാനം ഉയർന്ന് 22,462 ലുമാണ് ക്ലോസ് ചെയ്തത്.