image

15 Dec 2025 2:35 PM IST

Stock Market Updates

വിപണി തിരിച്ചുവരവില്‍: നിഫ്റ്റി 26,000 കടന്നു

MyFin Desk

വിപണി തിരിച്ചുവരവില്‍: നിഫ്റ്റി 26,000 കടന്നു
X

Summary

എഫ്എംസിജി, ഐടി ഓഹരികള്‍ക്ക് തിളക്കം


തുടക്കത്തിലെ ഇടിവില്‍ നിന്ന് പ്രധാന സൂചികകൾ ശക്തമായി തിരിച്ചുവന്നു. താഴ്ന്ന നിലകളില്‍ നടന്ന വാല്യൂ ബയിംഗ് ആണ് വീണ്ടെടുക്കലിന് സഹായകമായത്.

സെന്‍സെക്‌സ് 84,840 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 85,200-ലെവലിന് അടുത്തെത്തി. നിഫ്റ്റി 25,904-ലെവലില്‍ നിന്ന് തിരിച്ചുവന്ന് 26,000 മാര്‍ക്കിന് മുകളില്‍ വ്യാപാരം ചെയ്യുന്നു.ഈ ഇന്‍ട്രാഡേ മുന്നേറ്റം ഉണ്ടായിരുന്നിട്ടും, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ നിക്ഷേപം ഒഴുക്കും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും കാരണം വിപണിയിലെ അനിശ്ചിതത്വം തുടരുന്നു.

നിഫ്റ്റി 50 ടെക്‌നിക്കല്‍ വിശകലനം


25,780-25,810 സപ്പോര്‍ട്ട് സോണില്‍ നിന്ന് തിരിച്ചടിച്ച്, നിഫ്റ്റി ഹ്രസ്വകാലത്തേക്ക് ഒരു റൈസിംഗ് ചാനലില്‍ ട്രേഡ്‌ചെയ്യുന്നു. 26,050-26,100 ന് അടുത്ത് ഗ്യാപ്-ഡൗണ്‍ ഏരിയയും കാണപ്പെടുന്നതിനാല്‍, ഉയര്‍ന്ന തലങ്ങളില്‍ റെസിസ്റ്റന്‍സ് അനുഭവപ്പെടുന്നുണ്ട്. നിഫ്റ്റി 25,900-ലെവിന് മുകളില്‍ തുടരുന്നിടത്തോളം കാലം പോസിറ്റീവാണ്. എന്നാല്‍, 26,200-ന് മുകളിലേക്കുള്ള മുന്നേറ്റം ഉണ്ടാകണമെങ്കില്‍ 26,100-ന് മുകളില്‍ ശക്തമായ ബ്രേക്ക്ഔട്ട് ആവശ്യമാണ്. 25,900 നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ താഴ്ന്ന സപ്പോര്‍ട്ടുകളിലേക്ക് വീണ്ടും എത്താന്‍ സാധ്യതയുണ്ട്.

മേഖലാ പ്രകടനം

മേഖലാപരമായ ട്രെന്‍ഡുകള്‍ സമ്മിശ്രമാണ്, ഇത് സെലക്ടീവ് ബയിംഗ് നടക്കുന്നതിനെ സൂചിപ്പിക്കുന്നു.

മികച്ച സെക്ടറുകളിൽ എഫ്എംസിജി , ഐടി , കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ക്യാപിറ്റല്‍ ഗുഡ്സ് എന്നിവ കരുത്ത് കാണിക്കുന്നു. അതേസമയം ബാങ്കിംഗ്, ഫിനാന്‍സ്, ഓട്ടോ, ഫാര്‍മ, മെറ്റല്‍സ്, റിയല്‍റ്റി സൂചികകള്‍ സമ്മര്‍ദ്ദത്തിലാണ്.ഓട്ടോ ഓഹരികളാണ് കൂടുതൽ ഇടിഞ്ഞത്. ഏകദേശം 1% ഇടിഞ്ഞു

പ്രധാന ഓഹരികളുടെ പ്രകടനം

ഇന്‍ഡിഗോ തുടര്‍ച്ചയായ മൂന്നാം ദിവസവും 2% നേട്ടം കൈവരിച്ചു. ഓഹരി വില 5,014 വരെ എത്തി.

എഫ്എംസിജി ഓഹരികളിൽ ബ്രിട്ടാനിയ, മാരിക്കോ എന്നിവ 2% വരെ ഉയര്‍ന്നു. എച്ച്യുഎല്‍ , ടാറ്റ കണ്‍സ്യൂമര്‍, ഏഷ്യന്‍ പെയിന്റ്സ് എന്നിവയും നേട്ടത്തിലാണ്.

നഷ്ടം നേരിട്ടവ ഓഹരികളിൽ ഒഎന്‍ജിസി മുൻനിരയിസുണ്ട്: 23% ഇടിവോടെ കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എം ആന്‍ഡ് എം, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ് എന്നിവയും നഷ്ടത്തില്‍ വ്യാപാരം തുടരുന്നു.

മറ്റ് പ്രധാന വിപണി ചലനങ്ങള്‍

സ്‌മോള്‍ ക്യാപ്‌സ് സൂചിക നേരിയ തോതില്‍ ഉയര്‍ന്നു, അതേസമയം മിഡ്-ക്യാപ്‌സ് സൂചിക ചെറുതായി താഴ്ന്നു.

രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പുതിയ നിലയില്‍ എത്തിയത് വിപണിയിൽ ജാഗ്രതയ്ക്ക് കാരണമായി.സമീപകാല ഇടിവുകള്‍ക്ക് ശേഷം വിപണിയിൽ കൺസോളിഡേഷൻ. നിക്ഷേപകര്‍ ആഗോള അനിശ്ചിതത്വത്തിനിടയില്‍ ഡിഫന്‍സീവ്, കണ്‍സംപ്ഷന്‍ മേഖലകളിലെ ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.