5 Jan 2026 2:17 PM IST
Summary
തുടക്കത്തിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് വിപണി ശക്തമായി തിരിച്ചുകയറി.നിഫ്റ്റി പുതിയ റെക്കോര്‍ഡില്‍
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വോള്‍ട്ടിലിറ്റിങ്കിലും കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് വിപണി ശക്തമായി തിരിച്ചുകയറി. സെന്‍സെക്‌സ് വ്യാപാരത്തിനിടയില്‍ 245 പോയിന്റ് ഇടിഞ്ഞെങ്കിലും പിന്നീട് 85,883 എന്ന ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. നിഫ്റ്റി 26,373 എന്ന പുതിയ റെക്കോര്‍ഡ് ഉയരം കുറിച്ചു. മികച്ച കോര്‍പ്പറേറ്റ് വരുമാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വിദേശ നിക്ഷേപകരുടെ വാങ്ങലും ഭൗമരാഷ്ട്രീയ ആശങ്കകളെ മറികടക്കാന്‍ വിപണിയെ സഹായിച്ചു.
നിഫ്റ്റി 50 സാങ്കേതിക വിശകലനം
1 മണിക്കൂര്‍ ടൈംഫ്രെയിമില്‍ നിഫ്റ്റി പോസിറ്റീവ് സൂചനകളാണ് നല്‍കുന്നത്. വിപണിയില്‍ ഇടിവുണ്ടാകുമ്പോള്‍ വാങ്ങല്‍ താല്പര്യം കൂടുന്നത് വ്യക്തമാണ്. നിലവില്‍ 26,340-26,360 മേഖല ഒരു പ്രധാന പ്രതിരോധമായി പ്രവര്‍ത്തിക്കുന്നു.25,885 എന്ന ലെവലില്‍ ശക്തമായ സപ്പോര്‍ട്ട് ഉണ്ട്.ഒരു മണിക്കൂര്‍ ക്ലോസിംഗില്‍ 26,360 മറികടന്നാല്‍ നിഫ്റ്റി 26,500-26,650 ലെവല്‍ലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. 26,150-26,050 മേഖലകളിലേക്ക് വിപണി താഴ്ന്നാല്‍ അവിടെ വാങ്ങലുകാരെ പ്രതീക്ഷിക്കാം. എന്നാല്‍ 25,885-ന് താഴേക്ക് പോയാല്‍ വിപണി ദുര്‍ബലമായേക്കാം.
സെക്ടറുകളുടെ പ്രകടനം
16 പ്രധാന സെക്ടറല്‍ സൂചികകളില്‍ 13 എണ്ണവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയല്‍റ്റി, പി എസ് യു ബാങ്കുകള്‍, മെറ്റല്‍സ്, ഓട്ടോ, മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 0.5% മുതല്‍ 1.5% വരെ നേട്ടമുണ്ടാക്കി. എന്നാല്‍, ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളുടെ കരുതലോടെയുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഐടി സൂചിക 1.4%1.5% ഇടിവ് രേഖപ്പെടുത്തി. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളില്‍ വലിയ മാറ്റങ്ങളില്ലാതെ തുടര്‍ന്നു.
ഓഹരികളുടെ പ്രകടനം
നേട്ടമുണ്ടാക്കിയവ: മൂന്നാം പാദത്തില്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ശോഭ ഓഹരികള്‍ 5% ഉയര്‍ന്നു. ഡെപ്പോസിറ്റുകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്ക് 4% നേട്ടമുണ്ടാക്കി.
നഷ്ടം നേരിട്ടവ: ക്വാര്‍ട്ടര്‍ അപ്ഡേറ്റുകള്‍ക്ക് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക് (1.6%), ബജാജ് ഫിനാന്‍സ് (1%) എന്നിവ ഇടിഞ്ഞു. ഐടി മേഖലയില്‍ HCL Technologies (2% മുകളില്‍), Tech Mahindra (1% മുകളില്‍) എന്നിവ ബ്രോക്കറേജ് ഡൗണ്‍ഗ്രേഡുകളെത്തുടര്‍ന്ന് താഴ്ന്നു.
സജീവമായ ഓഹരികള്‍: Hindustan Copper, Cupid, Polycab, Ola Electric എന്നിവ എന്‍എസ്ഇയില്‍ സജീവമായി.
പ്രധാന വാര്‍ത്തകളും സ്വാധീനവും
വെനിസ്വേലയിലെ സംഘര്‍ഷങ്ങള്‍ ക്രൂഡ് ഓയില്‍ വിലയെ സ്വാധീനിച്ചതോടെ ഓയില്‍ ഓഹരികള്‍ ശ്രദ്ധാകേന്ദ്രമായി. ONGC: ഏകദേശം 2% ഉയര്‍ന്ന് നിഫ്റ്റിയിലെ പ്രധാന നേട്ടക്കാരിലൊന്നായി മാറി.
Reliance Industrise: റിലയന്‍സ് 1% മുകളില്‍ ഉയര്‍ന്ന് 1,611.8 എന്ന പുതിയ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 22 ലക്ഷം കോടി രൂപയോട് അടുത്തു. റിലയന്‍സിലെ ഈ കുതിപ്പ് വിപണിയെ താഴെത്തട്ടില്‍ നിന്ന് തിരിച്ചുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
