image

5 March 2024 10:49 AM IST

Stock Market Updates

കുതിപ്പിന് അവസാനം; ആഭ്യന്തര സൂചികകൾ ഇടിവിൽ

MyFin Desk

കുതിപ്പിന് അവസാനം; ആഭ്യന്തര സൂചികകൾ ഇടിവിൽ
X

Summary

  • ടാറ്റ മോട്ടോർസ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • ഐടി സൂചിക ഒന്നര ശതമാനം താഴ്ന്നാണ് വ്യാപാരം തുടരുന്നത്
  • ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഇടിഞ്ഞ് ബാരലിന് 82.64 ഡോളറിലെത്തി


കഴിഞ്ഞ നാല് ദിവസത്തെ കുതിപ്പിന് ശേഷം ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം ആരംഭിച്ചത് ഇടിവോടെ. വിദേശ നിക്ഷേപകരുടെ വില്പനയും ആഗോള വിപണികളിലെ ഇടിവും ഇതിനു കാരണമായി.

സെൻസെക്സ് 297.97 പോയിൻ്റ് ഇടിഞ്ഞ് 73,574.32 ലും നിഫ്റ്റി 86.05 പോയിൻ്റ് താഴ്ന്ന് 22,319.55 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ടാറ്റ മോട്ടോർസ് (7.04%), യുപിഎൽ (2.19%), ബജാജ് ഓട്ടോ (1.99%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (1.53%), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (0.99%) തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ് (-1.40%), ടാറ്റ കൺസൾട്ടൻസി സർവീസസ് (-1.49%), ഇൻഫോസിസ് (1.67%), റിലയൻസ് ഇൻഡസ്‌ട്രീസ് (0.91%), ടെക് മഹീന്ദ്ര (1.02%) എന്നിവ ഇടിവിലാണ്.

സെക്ടറൽ സൂചികയിൽ നിഫ്റ്റി ഓട്ടോ, റീയൽറ്റി, പിഎസ്ഇ സൂചികകൾ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്. ഐടി സൂചിക ഒന്നര ശതമാനം താഴ്ന്നാണ് വ്യാപാരം തുടരുന്നത്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്, ഷാങ്ഹായ് നേരിയ നേട്ടത്തിൽ.

തിങ്കളാഴ്ച യുഎസ് വിപണികൾ ഇടിവ് രേഖപ്പെടുത്തി.

ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഇടിഞ്ഞ് ബാരലിന് 82.64 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.12 ശതമാനം താഴ്ന്ന് 2123.65 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 82.92 ലെത്തി.

564.06 കോടി രൂപയുടെ ഓഹരികൾ വിറ്റ് തിങ്കളാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) അറ്റ വില്പനക്കാരായി.

തുടർച്ചയായ നാലാമത്തെ സെഷനിലും തിങ്കളാഴ്ച നേട്ടം തുടർന്ന സെൻസെക്സ് 66.14 പോയിൻ്റ് അഥവാ 0.09 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ലെവലായ 73,872.29 പോയിൻ്റിലും നിഫ്റ്റി 27.20 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 22,405.60 ലുമാണ് ക്ലോസ് ചെയ്തത്.