image

25 Nov 2025 3:18 PM IST

Stock Market Updates

വിപണിയിൽ അസ്ഥിരത, റിയൽറ്റിക്ക് നേട്ടം; ഫാർമ കരുത്തോടെ മുന്നോട്ട്!

MyFin Desk

വിപണിയിൽ അസ്ഥിരത, റിയൽറ്റിക്ക് നേട്ടം; ഫാർമ കരുത്തോടെ മുന്നോട്ട്!
X

Summary

കരുത്തോടെ ഫാർമ, മുന്നേറുന്ന മേഖലകൾ എന്തൊക്കെ?


വിപണിയിൽ അസ്ഥിരത, റിയൽറ്റിക്ക് നേട്ടം; ഫാർമ കരുത്തോടെ മുന്നോട്ട്!

ഇന്ത്യൻ ഓഹരി വിപണികൾ 0.3% നേട്ടത്തിനും 0.2% നഷ്ടത്തിനും ഇടയിലായിരുന്നു ഉച്ചയോടെ വ്യാപാരം. സമ്മിശ്ര സൂചനകളാണ് വിപണിയെ നയിച്ചത്. റിഫൈനിംഗ് മാർജിനുകൾ മെച്ചപ്പെടുന്നതിനെക്കുറിച്ചുള്ള സൂചനയെതുട‍ർന്ന് റിലയൻസ് ഇൻഡസ്ട്രീസ് 1% നേട്ടം നൽകി.

നിഫ്റ്റി 50 ടെക്നിക്കൽ അവലോകനം



നിഫ്റ്റി 50, സമീപകാലത്തെ ഉയർന്ന നിലയിൽ നിന്ന് ശക്തമായ ഇടിവിന് ശേഷം ഒരു കറക്റ്റീവ് ഫാളിംഗ് ചാനലിനുള്ളിലാണ് വ്യാപാരം ചെയ്യുന്നത്. സൂചിക ചാനലിന്റെ താഴ്ന്ന പരിധിക്ക് സമീപം സപ്പോ‍ട്ട് നൽകുന്നു. ഓഹരി നേരിയ തിരിച്ചു കയറ്റത്തിന് ശ്രമിക്കുകയും ചെയ്യുന്നു. നിഫ്റ്റിയുടെ മുന്നേറ്റ സാധ്യത നിലനിൽക്കുന്നത് 26,059 ലെവലിന് അടുത്താണ്. അടുത്ത റെസിസ്റ്റൻസ് ലെവൽ 26,150 എന്ന ലെവലാണ്. എന്നാൽ, 26,059 ലെവലിന് മുകളിൽ നിലനിൽക്കാൻ കഴിയുന്നില്ലെങ്കിൽ, വിൽപ്പന സമ്മർദ്ദം ഉണ്ടാകാം. സൂചിക റേഞ്ച്-ബൗണ്ടായി നിലനിന്നേക്കും. ഇതിനുള്ള ഉടനടി സപ്പോ‍ട്ട് 25,886 ലെവൽ ആണ്. ഈ പിന്തുണ തകർന്നാൽ, ദുർബലത വർധിക്കുകയും അടുത്ത പ്രധാന ഡിമാൻഡ് സോണായ 25,705 ലേക്ക് ഇടിവ് നീളുകയും ചെയ്യും.

16 പ്രധാന സൂചികകളിൽ എട്ടെണ്ണം നഷ്ടത്തിലായി. അതേസമയം വിശാലമായ മിഡ്-ക്യാപ്, സ്മോൾ-ക്യാപ് സൂചികകൾ സ്ഥിരമായി തുടരുന്നു. ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ച വക്കുന്ന സെക്ടറുകളിൽ മെറ്റൽ, ഫാർമ, പിഎസ്‌യു ബാങ്ക്, റിയൽറ്റി സെക്ടറുകളുണ്ട്. 0.5% മുതൽ1% വരെ സൂചികകൾ ഉയർന്നു. റിയൽറ്റി ഓഹരികൾ പ്രത്യേകിച്ചും ശക്തമാണ്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര കൂടുതൽ പോളിസി നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകിയത് റിയൽ എസ്റ്റേറ്റ്, ധനകാര്യം പോലുള്ള നിരക്ക് സെൻസിറ്റീവായ മേഖലകൾക്ക് ഉത്തേജനമായി.

ഫാർമ സെക്ടറിലെ മൊമെന്റം ദൃഢമാണ്, സൂചിക 0.74% ഉയർന്നു. അതേസമയം, ആൽകെം ലാബ്സ്, ബയോകോൺ, പിരാമൽ ഫാർമ, ആബട്ട് ഇന്ത്യ, ഗ്ലാൻഡ് ഫാർമ തുടങ്ങിയ ഓഹരികൾ 1% വരെ ഇടിഞ്ഞ് നേരിയ വിൽപ്പന സമ്മർദ്ദത്തിലായി.

വിപണി എങ്ങനെ?

പ്രതിമാസ ഡെറിവേറ്റീവ്സ് എക്സ്പൈറിക്ക് മുന്നോടിയായി വ്യാപാരികൾ ജാഗ്രത പാലിക്കുന്നതിനാൽ, വിപണികൾ റേഞ്ച്-ബൗണ്ടായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ നിക്ഷേപകർ ഷോർട്ട് പൊസിഷനുകൾ റോൾ ഓവർ ചെയ്യുകയാണോ അതോ കുറയ്ക്കുകയാണോ എന്നതിലാകും ഇത്.