image

7 Dec 2025 11:32 AM IST

Stock Market Updates

അഞ്ച് കമ്പനികളുടെ വിപണിമൂല്യത്തില്‍ 72,000 കോടിയുടെ വര്‍ധന

MyFin Desk

market value of five companies increases
X

Summary

ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത് ടിസിഎസും ഇന്‍ഫോസിസും


കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ അഞ്ച് എണ്ണത്തിന്റെ വിപണി മൂല്യം 72,284.74 കോടി രൂപ വര്‍ദ്ധിച്ചു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ഇന്‍ഫോസിസും ഏറ്റവും വലിയ വിജയികളായി.

ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു.

കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 5.7 പോയിന്റിന്റെ നേരിയ നേട്ടം കൈവരിച്ചപ്പോള്‍, എന്‍എസ്ഇ നിഫ്റ്റി 16.5 പോയിന്റ് ഇടിഞ്ഞു.

ടിസിഎസിന്റെ വിപണി മൂല്യം 35,909.52 കോടി രൂപ വര്‍ധിച്ച് 11,71,862.37 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ വിപണി മൂലധനം (എംക്യാപ്) 23,404.55 കോടി രൂപ ഉയര്‍ന്ന് 6,71,366.53 കോടി രൂപയിലെത്തി.

ബജാജ് ഫിനാന്‍സിന്റെ മൂല്യം 6,720.28 കോടി രൂപ ഉയര്‍ന്ന് 6,52,396.39 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 3,791.9 കോടി രൂപ ഉയര്‍ന്ന് 12,01,832.74 കോടി രൂപയിലെത്തി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 2,458.49 കോടി രൂപ ഉയര്‍ന്ന് 9,95,184.46 കോടി രൂപയുമായി.

എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. റിലയന്‍സിന്റഎ എംക്യാപ് 35,116.76 കോടി രൂപ ഇടിഞ്ഞ് 20,85,218.71 കോടി രൂപയായി കുറഞ്ഞു. എല്‍ഐസിക്കും നഷ്ടം നേരിട്ടു. എല്‍ഐസിയുടെ എംകാപ് 15,559.49 കോടി രൂപ കുറഞ്ഞ് 5,50,021.80 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 7,522.96 കോടി രൂപ ഇടിഞ്ഞ് 8,96,662.19 കോടി രൂപയായും എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 5,724.03 കോടി രൂപ ഇടിഞ്ഞ് 15,43,019.64 കോടി രൂപയുമായി.

ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ എംകാപ് 4,185.39 കോടി രൂപ ഇടിഞ്ഞ് 5,55,459.56 കോടി രൂപയിലുമെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും കൂടുതല്‍ മൂല്യമുള്ള ആഭ്യന്തര കമ്പനിയായി തുടര്‍ന്നു. തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ & ട്യൂബ്രോ, എല്‍ഐസി എന്നിവ തുടര്‍ന്നു.