15 Feb 2026 2:12 PM IST
ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; ഒഴുകിപ്പോയത് മൂന്നുലക്ഷം കോടി രൂപ
MyFin Desk
Summary
ഐടി ഭീമന്മാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസുമാണ് കനത്ത തിരിച്ചടി നേരിട്ട കമ്പനികള്‍
കഴിഞ്ഞ ആഴ്ച, മൂല്യമുള്ള പത്ത് മുന്‍നിര കമ്പനികളില്‍ ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 3 ലക്ഷം കോടി രൂപയിലധികം ഇടിവ് സംഭവിച്ചു. ഓഹരി വിപണിയിലെ ഇടിവ് കാരണം ഐടി ഭീമന്മാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ഇന്‍ഫോസിസും കനത്ത തിരിച്ചടി നേരിട്ടു.
കഴിഞ്ഞ ആഴ്ചയില്‍ ബിഎസ്ഇ സൂചിക 953.64 പോയിന്റ് അഥവാ 1.14 ശതമാനം ഇടിഞ്ഞിരുന്നു.
ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ഭാരതി എയര്‍ടെല്‍ എന്നിവയുടെ മൂല്യത്തിലാണ് ഇടിവ് നേരിട്ടത്. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.
ടിസിഎസിന്റെ വിപണി മൂല്യം 90,198.92 കോടി രൂപ ഇടിഞ്ഞ് 9,74,043.43 കോടി രൂപയിലെത്തി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 70,780.23 കോടി രൂപ ഇടിഞ്ഞ് 5,55,287.72 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 54,627.71 കോടി രൂപ ഇടിഞ്ഞ് 13,93,621.92 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 41,883 കോടി രൂപ ഇടിഞ്ഞ് 19,21,475.79 കോടി രൂപയായി.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിപണി മൂലധനം (എംക്യാപ്) 23,971.74 കോടി രൂപ ഇടിഞ്ഞ് 5,46,226.80 കോടി രൂപയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 19,244.61 കോടി രൂപ ഇടിഞ്ഞ് 11,43,044.03 കോടി രൂപയായി.
എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മൂല്യം 1,22,213.38 കോടി രൂപ ഉയര്‍ന്ന് 11,06,566.44 കോടി രൂപയായി.
ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 26,414.44 കോടി രൂപ ഉയര്‍ന്ന് 6,37,244.64 കോടി രൂപയായും ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ വിപണി മൂലധനം 14,483.9 കോടി രൂപ ഉയര്‍ന്ന് 5,74,028.93 കോടി രൂപയിലുമെത്തി.
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 5,719.95 കോടി രൂപ ഉയര്‍ന്ന് 10,11,978.77 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
