image

21 Dec 2025 3:02 PM IST

Stock Market Updates

ആറ് കമ്പനികളുടെ വിപണിമൂല്യം കുതിച്ചു; വര്‍ധിച്ചത് 75,257 കോടി രൂപ

MyFin Desk

stock market updates
X

Summary

ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടിസിഎസും ഇന്‍ഫോസിസും


കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ മൂല്യമുള്ള പത്ത് കമ്പനികളില്‍ ആറ് കമ്പനികളുടെ വിപണി മൂല്യം 75,256.97 കോടി രൂപ ഉയര്‍ന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസും ഏറ്റവും നേട്ടം കൈവരിച്ച കമ്പനികളായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 22,594.96 കോടി രൂപ ഉയര്‍ന്ന് 11,87,673.41 കോടി രൂപയായി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 16,971.64 കോടി രൂപ വര്‍ധിച്ച് 6,81,192.22 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 15,922.81 കോടി രൂപ ഉയര്‍ന്ന് 9,04,738.98 കോടി രൂപയിലെത്തിയപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 12,314.55 കോടി രൂപ വര്‍ധിച്ച് 21,17,967.29 കോടിയായി.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം (എംക്യാപ്) 7,384.23 കോടി രൂപ ഉയര്‍ന്ന് 11,95,332.34 കോടി രൂപയിലെത്തി. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ വിപണി മൂലധനം 68.78 കോടി രൂപ ഉയര്‍ന്ന് 5,60,439.16 കോടി രൂപയായി.

എന്നാല്‍, എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 21,920.08 കോടി രൂപ ഇടിഞ്ഞ് 15,16,638.63 കോടി രൂപയായി. എല്‍ഐസിയുടെ മൂല്യം 9,614 കോടി രൂപ ഇടിഞ്ഞ് 5,39,206.05 കോടി രൂപയായി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 8,427.61 കോടി രൂപ കുറഞ്ഞ് 9,68,240.54 കോടി രൂപയും ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം 5,880.25 കോടി രൂപ കുറഞ്ഞ് 6,27,226.44 കോടി രൂപയുമായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും കൂടുതല്‍ മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, എല്‍ഐസി എന്നിവയുണ്ട്.