9 Jan 2026 5:38 PM IST
stock market: വിപണി അഞ്ചാം ദിവസവും താഴേക്ക്; നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞത് ഒരു ശതമാനത്തോളം
MyFin Desk
Summary
യുഎസ് താരിഫ് വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചു
തുടര്‍ച്ചയായ അഞ്ചാം സെഷനിലും ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും വില്‍പ്പന സമ്മര്‍ദ്ദത്തില്‍ വീണു. യുഎസ് താരിഫ് വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ വിപണി ഒരു ശതമാനം ഇടിഞ്ഞു.ഇന്ത്യന്‍ വിപണികളില്‍ നിന്നുള്ള വിദേശ മൂലധന ഒഴുക്ക് തുടര്‍ച്ചയായി വിപണിയെ ബാധിച്ചതായും വ്യാപാരികള്‍ പറഞ്ഞു.
തുടക്ക വ്യാപാരത്തില്‍ നേരിയ തിരിച്ചുവരവിന് ശേഷം,സെന്‍സെക്‌സ് 604.72 പോയിന്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 84,000 ലെവലിനു താഴെയെത്തി 83,576.24 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 193.55 പോയിന്റ് അഥവാ 0.75 ശതമാനം ഇടിഞ്ഞ് 25,683.30 ലെത്തി.
സെന്‍സെക്‌സ് കമ്പനികളില്‍ എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഏറ്റവും പിന്നിലായത്.
എന്നാല്‍ ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ഭാരത് ഇലക്ട്രോണിക്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കി.
വിദേശ സ്ഥാപന നിക്ഷേപകര്‍ വ്യാഴാഴ്ച 3,367.12 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ 3,701.17 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
ഏഷ്യന്‍ വിപണികളില്‍ ദക്ഷിണ കൊറിയയുടെ കോസ്പി , ജപ്പാന്റെ നിക്കി 225 , ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യന്‍ വിപണികള്‍ പോസിറ്റീവ് പ്രവണതയിലാണ് വ്യാപാരം നടത്തിയത്. വ്യാഴാഴ്ച യുഎസ് വിപണികള്‍ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
