image

5 Sept 2023 3:33 PM IST

Stock Market Updates

തുടര്‍ച്ചയായ മൂന്നാം ദിനത്തിലും നേട്ടത്തോടെ വിപണികള്‍

MyFin Desk

markets gain for third day in a row | Sensex closing update
X

Summary

  • മെറ്റല്‍ സൂചിക സമ്മര്‍ദം നേരിട്ടു
  • സൺ ഫാർമ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കി
  • വിപണികളില്‍ ഇന്നും വലിയ ചാഞ്ചാട്ടം


ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ ഇന്നും ചാഞ്ചാട്ടം പ്രകടമായി. സൂക്ഷ്മ സാമ്പത്തിക ഘടകങ്ങളുടെ പിന്‍ബലത്തില്‍, തുടക്ക വ്യാപാരത്തിൽ ഉയർച്ച പ്രകടമാക്കിയ വിപണികള്‍ പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 152.12 പോയിന്റ് (0.23%) നേട്ടത്തോടെ 65,780.26ലെത്തി. നിഫ്റ്റി 49.05 പോയിന്റ് (0.25%) ഉയർന്ന് 19,577.85ൽ എത്തി. മീഡിയ, റിയൽറ്റി, ഐടി, പൊതുമേഖലാ ബാങ്ക് സൂചികകൾ നേട്ടമുണ്ടാക്കി. അതേസമയം മെറ്റല്‍ സൂചിക സമ്മര്‍ദം നേരിട്ടു.

സെൻസെക്‌സ് പാക്കിൽ സൺ ഫാർമ ഏറ്റവും വലിയ നേട്ടം (2.24%) ഉണ്ടാക്കി. ഐടിസി, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, ടൈറ്റൻ, ഇന്‍ഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അൾട്രാടെക് സിമൻറ്, മാരുതി സുസുക്കി, എൻടിപിസി, എച്ച്ഡിഎഫ്‍സി ബാങ്ക്, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ ഇടിവ് നേരിടുന്നു

ഏഷ്യൻ വിപണികള്‍ ഇന്ന് സമ്മിശ്ര തലത്തിലായിരുന്നു ഷാങ്ഹായ്, ഹോങ്കോംഗ്, ഓസ്ട്രേലിയ എന്നിവ നെഗറ്റീവ് ആയാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോ, തായ്വാന്‍ വിപണികള്‍ നേട്ടത്തിലായിരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾക്ക് അവധിയായിരുന്നു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 3,367.67 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 240.98 പോയിന്റ് അഥവാ 0.37 ശതമാനം ഉയർന്ന് 65,628.14 ൽ എത്തി. നിഫ്റ്റി 93.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയർന്ന് 19,528.80 ൽ അവസാനിച്ചു.