image

5 Sept 2023 10:47 AM IST

Stock Market Updates

തുടക്കവ്യാപാരത്തില്‍ മുന്നേറി വിപണികള്‍

MyFin Desk

sensex and nifty today |  gainers in sensex today
X

ആഭ്യന്തര സൂക്ഷ്മ സാമ്പത്തിക ഘടകങ്ങളുടെ പിന്‍ബലത്തില്‍, ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 119.17 പോയിന്റ് ഉയർന്ന് 65,747.31ലെത്തി. നിഫ്റ്റി 39.15 പോയിന്റ് ഉയർന്ന് 19,567.95 ൽ എത്തി.

സെൻസെക്‌സ് പാക്കിൽ ടൈറ്റൻ, സൺ ഫാർമ, ലാർസൻ ആൻഡ് ടൂബ്രോ, ഐടിസി, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, നെസ്‌ലെ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഭാരതി എയർടെൽ, അൾട്രാടെക് സിമൻറ്, എച്ച്സിഎൽ ടെക്നോളജീസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ ഇടിവ് നേരിടുന്നു

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ആയാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾക്ക് അവധിയായിരുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.07 ശതമാനം ഇടിഞ്ഞ് ബാരലിന് 88.94 ഡോളറിലെത്തി.

ശക്തമായ സാമ്പത്തിക ഡാറ്റകള്‍ നിക്ഷേപക വികാരം ഉയര്‍ത്തിയെങ്കിലും ദുർബലമായ മൺസൂണ്‍ സംബന്ധിച്ച ആശങ്കകൾ നിലനില്‍ക്കുന്നതായി കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. ഓഗസ്റ്റിൽ ജിഎഎസ്‍ടി കളക്ഷൻ 11 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1.59 ലക്ഷം കോടി രൂപയായി. എങ്കിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് സമാഹരണം ഇടിഞ്ഞിട്ടുണ്ട്.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 3,367.67 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 240.98 പോയിന്റ് അഥവാ 0.37 ശതമാനം ഉയർന്ന് 65,628.14 ൽ എത്തി. നിഫ്റ്റി 93.50 പോയിന്റ് അഥവാ 0.48 ശതമാനം ഉയർന്ന് 19,528.80 ൽ അവസാനിച്ചു.