31 Oct 2023 10:24 AM IST
ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ 300 പോയിന്‍റിലധികം ഉയർന്നു, എന്നാൽ വിദേശ ഫണ്ടുകളുടെ ഒഴുക്ക്, മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകർ പിൻവാങ്ങിയതിനാൽ സൂചികകള്‍ പിന്നീട് ഇടിവിലേക്ക് നീങ്ങി. കൂടാതെ, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി വിപണിയില്‍ ജാഗ്രത പുലർത്തുന്നതായി ട്രേഡര്‍മാര്‍ പറയുന്നു.
തുടക്ക വ്യാപാരത്തില്‍ ബിഎസ്ഇ സെൻസെക്‌സ് 339.67 പോയിന്റ് ഉയർന്ന് 64,452.32 ലെത്തി. നിഫ്റ്റി 92.8 പോയിന്റ് ഉയർന്ന് 19,233.70 ൽ എത്തി. പിന്നീട്, രണ്ട് ബെഞ്ച്മാർക്ക് സൂചികകളും ഇടിവിലേക്ക് നീങ്ങി. ബിഎസ്ഇ ബെഞ്ച്മാർക്ക് 44.50 പോയിന്റ് താഴ്ന്ന് 64,068.15ലും നിഫ്റ്റി 7.85 പോയിന്റ് താഴ്ന്ന് 19,133.05ലും വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ്, ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, അൾട്രാടെക് സിമൻറ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി തുടങ്ങിയവ ഇടിവ് നേരിടുന്നു.
ഏഷ്യൻ വിപണികളിൽ, ടോക്കിയോ വിപണി നേട്ടത്തിലാണ്. സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.41 ശതമാനം ഉയർന്ന് ബാരലിന് 87.81 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 1,761.86 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 329.85 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 64,112.65 ൽ എത്തി. നിഫ്റ്റി 93.65 പോയിന്റ് അഥവാ 0.49 ശതമാനം ഉയർന്ന് 19,140.90 ൽ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
