4 Sept 2023 10:28 AM IST
Summary
ഏഷ്യന്‍ വിപണികള്‍ പൊതുവേ നേട്ടത്തില്‍
ആഗോള വിപണികളിലെ ഉറച്ച പ്രവണതയുടെയും മികച്ച ആഭ്യന്തര ഡാറ്റകളുടെയും പിന്‍ബലത്തില്‍ ഓഹരി വിപണി സൂചികകള്‍ ഇന്ന് തുടക്ക വ്യാപാപത്തില്‍ മുന്നേറി. എന്നാല്‍ അതിവേഗം തന്നെ സൂചികള്‍ വലിയ നേട്ടം കൈവിട്ട് ഇടിവിലേക്ക് വീണു. പണപ്പെരുപ്പ ആശങ്കകളും അദാനി ഗ്രൂപ്പിനെതിരായ ഒസിസിആര്‍ റിപ്പോര്‍ട്ടും നിക്ഷേപകരുടെ മനോഭാവത്തെ സ്വാധീനിക്കുന്നു.
തുടക്ക വ്യാപാരത്തില്‍ സെൻസെക്സ് 243.69 പോയിന്റ് ഉയർന്ന് 65,630.85 ൽ എത്തി. നിഫ്റ്റി 91.5 പോയിന്റ് ഉയർന്ന് 19,526.80 ലെത്തി. രാവിലെ 10.22നുള്ള നിലയനുസരിച്ച് സെൻസെക്‌സ് 7.40 പോയിന്‍റ് ഇടിവോടെ 65,379.76ല്‍ ആണ് നിഫ്റ്റി 17 പോയിന്‍റ് ഉയര്‍ച്ചയോടെ 19,452.30ല്‍ ആണ്.
സെൻസെക്‌സ് പാക്കിൽ നിന്ന് ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമന്റ്, ലാർസൻ ആൻഡ് ടൂബ്രോ, മാരുതി, എച്ച്‌സിഎൽ ടെക്‌നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, നെസ്‌ലെ, ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയ വിപണികള്‍ നേട്ടത്തിലാണ്. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ മിക്കവാറും പോസിറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.05 ശതമാനം ഉയർന്ന് ബാരലിന് 88.59 ഡോളറിലെത്തി.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 487.94 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിബിഎസ്ഇ ബാരോമീറ്റർ വെള്ളിയാഴ്ച 555.75 പോയിന്റ് അഥവാ 0.86 ശതമാനം ഉയർന്ന് 65,387.16 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 181.50 പോയിന്റ് അഥവാ 0.94 ശതമാനം ഉയർന്ന് 19,435.30 ൽ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
