image

1 March 2026 11:12 AM IST

Stock Market Updates

വിപണിമൂല്യത്തില്‍ വന്‍ചോര്‍ച്ച; ഒന്‍പത് വമ്പന്‍മാര്‍ക്ക് നഷ്ടം 2.18 ലക്ഷം കോടി

MyFin Desk

mcap of top five companies falls by rs 93,000 crore
X

Summary

ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഭാരതി എയര്‍ടെല്ലിനാണ് ഏറ്റവും വലിയ ആഘാതം നേരിട്ടത്. കമ്പനിയുടെ വിപണി മൂല്യം ഒറ്റയടിക്ക് 55,852.12 കോടി രൂപ ഇടിഞ്ഞു


ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയെത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒമ്പതെണ്ണത്തിനും കനത്ത തിരിച്ചടി. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,18,902.09 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ടെക്‌നോളജി ഓഹരികളിലെ തളര്‍ച്ചയുമാണ് വിപണിയെ ഇത്രമേല്‍ സമ്മര്‍ദ്ദത്തിലാക്കിയത്. ബിഎസ്ഇ സൂചിക കഴിഞ്ഞ ആഴ്ച മാത്രം 1,527.52 പോയിന്റ് (1.84%) ആണ് താഴേക്ക് പതിച്ചത്.

എയര്‍ടെല്ലിനും എച്ച്ഡിഎഫ്‌സിക്കും വന്‍ വീഴ്ച; തളരാതെ എച്ച് യു എല്‍

ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഭാരതി എയര്‍ടെല്ലിനാണ് ഏറ്റവും വലിയ ആഘാതം നേരിട്ടത്. കമ്പനിയുടെ വിപണി മൂല്യം ഒറ്റയടിക്ക് 55,852.12 കോടി രൂപ ഇടിഞ്ഞു. ബാങ്കിംഗ് മേഖലയിലെ ഭീമന്മാരായ എച്ച്ഡിഎഫ്‌സി ബാങ്കിന് 37,580.1 കോടി രൂപയുടെയും ഐസിഐസിഐ ബാങ്കിന് 10,360 കോടിയുടെയും നഷ്ടമുണ്ടായി. എന്നാല്‍, വിപണിയിലെ ഈ കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാത്രം നേട്ടമുണ്ടാക്കി എന്നത് ശ്രദ്ധേയമാണ്. കമ്പനിയുടെ മൂല്യം 5,462.81 കോടി രൂപ വര്‍ധിച്ച് 5,49,393.18 കോടിയിലെത്തി.

റിലയന്‍സ് ഒന്നാമത് തന്നെ; മറ്റ് പ്രമുഖര്‍ക്കും തിരിച്ചടി

കനത്ത നഷ്ടം നേരിട്ടിട്ടും രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. എങ്കിലും റിലയന്‍സിന് 34,846.12 കോടി രൂപയുടെ മൂല്യമിടിവ് ഈ ആഴ്ച സംഭവിച്ചു. ഐടി രംഗത്തെ പ്രമുഖരായ ടിസിഎസ്, ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസി, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ എന്നിവരെല്ലാം കഴിഞ്ഞ ആഴ്ച ചുവപ്പിലായിരുന്നു.