4 Jan 2026 12:59 PM IST
Stock Market Update: ഏഴ് മുന്‍നിര കമ്പനികള്‍ കുതിച്ചു;വര്‍ധിച്ചത് 1.23 ലക്ഷം കോടി രൂപ
MyFin Desk
Summary
റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ മൂല്യനിര്‍ണ്ണയത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തി. കമ്പനിയുടെ എംക്യാപ് ഉയര്‍ന്നത് 45,266 കോടി രൂപ
.ഏറ്റവും കൂടുതല്‍ മൂല്യമുള്ള പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ സംയോജിത വിപണി മൂലധനം 1,23,724.19 കോടി രൂപയായി ഉയര്‍ന്നു.ഓഹരി വിപണിയിലെ ശുഭാപ്തിവിശ്വാസ പ്രവണതയ്ക്ക് അനുസൃതമായാണ് ഈ നേട്ടം കൈവരിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ മൂല്യനിര്‍ണ്ണയത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് എന്നിവ മൂല്യത്തകര്‍ച്ച നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 45,266.12 കോടി രൂപ ഉയര്‍ന്ന് 21,54,978.60 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 30,414.89 കോടി രൂപ വര്‍ധിച്ച് 9,22,461.77 കോടി രൂപയിലെത്തി.
ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ മൂല്യം 16,204.34 കോടി രൂപ ഉയര്‍ന്ന് 5,72,640.56 കോടി രൂപയിലും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 14,626.21 കോടി രൂപ ഉയര്‍ന്ന് 5,51,637.04 കോടി രൂപയിലുമെത്തി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 13,538.43 കോടി രൂപ ഉയര്‍ന്ന് 15,40,303.87 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 3,103.99 കോടി രൂപ ഉയര്‍ന്ന് 9,68,773.14 കോടി രൂപയായി.
ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 570.21 കോടി രൂപ ഉയര്‍ന്ന് 12,01,262.53 കോടി രൂപയായി.
എന്നാല്‍, ടിസിഎസിന്റെ വിപണി മൂല്യം 10,745.72 കോടി രൂപ ഇടിഞ്ഞ് 11,75,914.62 കോടി രൂപയായി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 6,183.25 കോടി രൂപ കുറഞ്ഞ് 6,81,635.59 കോടി രൂപയായി. ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 5,693.58 കോടി രൂപ കുറഞ്ഞ് 6,16,430.43 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. തൊട്ടുപിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ തുടര്‍ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
