image

26 Nov 2025 5:59 PM IST

Stock Market Updates

പതിനായിരം കടന്ന് എംസിഎക്‌സ്; ഇനിയും വാങ്ങാമെന്ന് ബ്രോക്കറേജുകള്‍, കാരണമിതാണ്!

MyFin Desk

പതിനായിരം കടന്ന് എംസിഎക്‌സ്; ഇനിയും   വാങ്ങാമെന്ന് ബ്രോക്കറേജുകള്‍, കാരണമിതാണ്!
X

Summary

ചരിത്രത്തിലാദ്യമായാണ് എംസിഎക്‌സിന്റെ ഓഹരി വില പതിനായിരം കടക്കുന്നത്


പതിനായിരം രൂപ കടന്ന് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ ഓഹരി വില. അഞ്ച് വര്‍ഷത്തിനിടെ 560%. കുതിച്ചുയര്‍ന്ന ഓഹരി ബുള്ളിഷ് മോഡിലെന്ന് ബ്രോക്കറേജുകള്‍. ചരിത്രത്തിലാദ്യമായാണ് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ ഓഹരി വില പതിനായിരം മാര്‍ക്ക് കടക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചിലെ 4,408 എന്ന റെക്കോര്‍ഡ് താഴ്ചയില്‍ നിന്നാണ് ഓഹരി 132 ശതമാനത്തിലധികം മുന്നേറ്റം നടത്തിയെന്നതാണ് ശ്രദ്ധേയം. ഓഹരി വിലയിലുണ്ടായ ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം എംസിഎക്സിലെ ലോഹവിലകളിലുണ്ടായ നേട്ടമാണ്.

കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു. അതേസമയം, പതിനായിരം കടന്നിട്ടും വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയില്‍ ബുള്ളിഷ് കാഴ്ചപ്പാടാണ് നിലനിര്‍ത്തുന്നത്.12,500 ലക്ഷ്യവിലയാണ് ആക്സിസ് കാപിറ്റല്‍ നല്‍കിയിരിക്കുന്നത്.

അതായത് ഏകദേശം 27 ശതമാനം മുന്നേറ്റ സാധ്യതയാണ് പ്രവചനം.യുബിഎസ് ടാര്‍ഗറ്റ് വില 12,000 ആയി ഉയര്‍ത്തി.നിലവില്‍, കമ്പനിയുടെ വിപണി മൂലധനം 52,400 കോടിയിലധികമാണ്.