24 Oct 2025 2:58 PM IST
Summary
ആറ് ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഇടിഞ്ഞ് ഓഹരി വിപണി
ആറു ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. വിദേശ സ്ഥാപന നിക്ഷേപകർ നിക്ഷേപം വിറ്റഴിച്ചതും ആഗോള വിപണിയിലെ ദുർബലമായ സൂചനകളും നിക്ഷേപകരെ ലാഭമെടുക്കാൻ പ്രേരിപ്പിച്ചു. നേട്ടത്തോടെ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ തന്നെ വിപണി ഇടിയുകയായിരുന്നു.ഉച്ചയ്ക്ക് 1 .45-ന് സെൻസെക്‌സ് 528 പോയിന്റ് (0.62%) ഇടിഞ്ഞ് 84,028 എന്ന ലെവലിലും, നിഫ്റ്റി50 158 പോയിന്റ് (0.61%) ഇടിഞ്ഞ് 25,733 എന്ന ലെവലിലും എത്തി.
ബാങ്കിംഗ്, ഐടി, എഫ്എംസിജി മേഖലകളിൽ തിരിച്ചടി
ബാങ്കിംഗ്, എഫ്എംസിജി, ഐടി, ഓട്ടോ ഓഹരികളിലായിരുന്നു പ്രധാനമായും ലാഭമെടുപ്പ് പ്രകടമായത്. അതേസമയം ചില മെറ്റൽ, എനർജി ഓഹരികൾ വിപണിക്ക് നേരിയ പിന്തുണ നൽകി.അഞ്ചു ദിവസത്തെ വാങ്ങലിന് ശേഷം വിദേശ സ്ഥാപന നിക്ഷേപകർ കഴിഞ്ഞ ദിവസം 1,165.94 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇത് വിപണിക്ക് തിരിച്ചടിയായി. ഇന്ത്യ VIX ഏകദേശം 1ശതമാനം ഉയർന്ന് 11.84-ൽ എത്തിയത് വിപണിയിലെ ചാഞ്ചാട്ടവും നിക്ഷേപകരുടെ ജാഗ്രതയും സൂചിപ്പിക്കുന്നു. ഇന്ത്യ–യുഎസ് വ്യാപാര ഉടമ്പടിയെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങിയതും വിപണിയെ സ്വാധീനിച്ചു.
മുന്നേറ്റമുണ്ടാക്കിയ ഓഹരികൾ ഏതൊക്കെ?
ശ്രീറാം ഫിനാൻസ് - മികച്ച രണ്ടാം പാദ ഫലങ്ങൾക്ക് ശേഷം ഓഹരിയിൽ മുന്നേറ്റം തുടർന്നു. ആസ്തിയുടെ വളർച്ചയും ആസ്തി മെച്ചപ്പെടുന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു. ഒഎൻജിസി-ആഗോള അസംസ്‌കൃത എണ്ണവിലയിലെ വർധനവും ഉയർന്ന വരുമാന പ്രതീക്ഷകളും ഒൻജിസി ഓഹരികൾക്ക് കരുത്തായി.
തിരിച്ചടി നേരിട്ട ഓഹരികൾ
തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരി ലാഭമെടുപ്പിന് സാക്ഷ്യം വഹിച്ചു. ഗ്രാമീണ മേഖലയിലെ ഡിമാൻഡ് ഇടിഞ്ഞതും തിരിച്ചടിയായി. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പൊതുവായ തളർച്ചയും യുഎസ് എഫ്ഡിഎയുടെ പരിശോധനാ ആശങ്കകളും സിപ്ല ഓഹരികളിൽ വിൽപ്പന സമ്മർദ്ദമുണ്ടാക്കി.ഐടി മേഖലയിലെ പൊതുവായ മാന്ദ്യവും വിദേശ നിക്ഷേപകരുടെ ഒഴുക്കും ഇൻഫോസിസ് ഓഹരികളെ ബാധിച്ചു.
നിഫ്റ്റി50 -സാങ്കേതിക വീക്ഷണം
നിഫ്റ്റിയ്ക്ക് 25,780 – 25,830 എന്ന ലെവൽ നിലനിർത്താനായാൽ 26,000–26,180 ലെവൽ ലക്ഷ്യമാക്കി ഒരു തിരിച്ചു കയറ്റം പ്രതീക്ഷിക്കാം. 26,000 – 26,200 ലെവലിലാണ് റെസിസ്റ്റൻസ്. ഈ ലെവലിന് മുകളിൽ സ്ഥിരമായി ക്ലോസ് ചെയ്താൽ 26,350- എന്ന ലെവലിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.25,780 എന്ന ലെവലിന് താഴെ പോവുകയാണെങ്കിൽ 25,590 – 25,400 ലെവൽ വരെ ഇടിയാം.സപ്പോർട്ട് ലെവലിന് അരികെ നിക്ഷേപകർക്ക് 'ബൈ ഓൺ ഡിപ്' സമീപനം സ്വീകരിക്കാം. കർശനമായ സ്റ്റോപ്പ് ലോസ് നിലനിർത്താം.
ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്
രണ്ടാം ദിവസവും നേട്ടം തുടർന്ന് ഹിൻഡാൽകോ. അലൂമിനിയം വിലയിലെ സ്ഥിരതയും യുഎസ്, ചൈന തുടങ്ങിയ പ്രധാന വിപണികളിലെ ഡിമാൻഡ് മെച്ചപ്പെടുന്നതും ഓഹരിക്ക് കരുത്തായി.സപ്പോർട്ട് ലെവൽ 700 രൂപയാണ്. 740 രൂപ7 50 രൂപ നിലവാരത്തിലാണ് റെസിസ്റ്റൻസ്.710 രൂപക്ക് മുകളിൽ നിലനിൽക്കാനായാൽ ബുള്ളിഷ് ട്രെൻഡ് തുടരും. 745-രൂപക്ക് അടുത്താണ് ഹ്രസ്വകാല ടാർഗറ്റ്.
പഠിക്കാം & സമ്പാദിക്കാം
Home
