image

28 Oct 2025 2:07 PM IST

Stock Market Updates

അമേരിക്ക-ചൈന വ്യാപാരവാർത്ത: സ്റ്റീൽ ഓഹരികൾ കുതിക്കുന്നു; നിഫ്റ്റിക്ക് 26,000 ലെവൽ നിലനിർത്താൻ സമ്മർദ്ദം

MyFin Desk

അമേരിക്ക-ചൈന വ്യാപാരവാർത്ത: സ്റ്റീൽ ഓഹരികൾ കുതിക്കുന്നു; നിഫ്റ്റിക്ക് 26,000 ലെവൽ നിലനിർത്താൻ സമ്മർദ്ദം
X

Summary

ഓഹരി വിപണിയിൽ ഏതൊക്കെ മേഖലകൾ മുന്നേറുന്നു.സാങ്കേതിക വിശകലനം


ആഗോള സൂചനകളും ചില മേഖലകളിലെ മുന്നേറ്റവുമുൾപ്പെടെയുള്ള കാരണങ്ങൾ മൂലം ഒക്ടോബർ ൨൮ ഉച്ചവരെയുള്ള സെഷനുകളിൽ ഇന്ത്യൻ വിപണിയിൽ അസ്ഥിരമായ വ്യാപാരമാണ് നടക്കുന്നത്. വിപണിയിലെ ലാഭമെടുക്കൽ മൂലം സെൻസെക്‌സ് 220 പോയിൻ്റിലധികം ഇടിഞ്ഞു.നിഫ്റ്റി 25,920 എന്ന ലെവലിന് സമീപം തുടരുന്നു. അതേസമയം, ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ കാര്യമായ മാറ്റമില്ലാതെ നിലനിൽക്കുന്നു.വിപണിയിലെ ഭൂരിഭാഗം മേഖലകളിലും ഇന്ന് വിൽപന സമ്മർദ്ദമുണ്ട്. എഫ്എംസിജി, റിയൽറ്റി സൂചികകൾ ഏകദേശം 0.5% വീതം ഇടിഞ്ഞു. എന്നാൽ മെറ്റൽ, മീഡിയ മേഖലകൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികളിൽ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടൈറ്റൻ കമ്പനി എന്നിവ ഉൾപ്പെടുന്നു. അതേസമയം, ടാറ്റാ സ്റ്റീൽ, എസ്ബിഐ ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ് എന്നീ കമ്പനികൾ നേട്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടികയിൽ മുന്നിലെത്തി.

ആഗോളതലത്തിൽ, യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം മൂലം നിഫ്റ്റി മെറ്റൽ സൂചിക മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ന് സൂചിക ഏകദേശം ഒരു ശതമാനം ഉയർന്ന് 10,571 എന്ന ലെവലിലെത്തി. പുതിയ താരിഫുകളെയും കയറ്റുമതി നിയന്ത്രണങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ഇന്ത്യയും ചൈനയും ലഘൂകരിച്ചതാണ് വിപണിക്ക് കരുത്തായത്.

ടാറ്റാ സ്റ്റീൽ ഓഹരി 2.2% ഉയർന്ന് 180.രൂപ എന്ന നിലയിലെത്തി. രാജ്യത്തെ ശക്തമായ ഡിമാൻഡ്, മെച്ചപ്പെട്ട വില, പ്രവർത്തനക്ഷമത എന്നിവ ചൂണ്ടിക്കാട്ടി മോത്തിലാൽ ഒസ്വാൾ ഓഹരിയുടെ ടാർഗറ്റ് വില 210 രൂപ ആയി ഉയർത്തി 'ബൈ' റേറ്റിംഗ് നൽകിയതാണ് കുതിപ്പിന് കാരണം.

ജിൻഡാൽ സ്റ്റീൽ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിക്കാനിരിക്കെ 3.9 ശതമാനം മുന്നേറി. സെയിൽ (SAIL), ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയും മികച്ച പ്രകടനത്തിലാണ്.ഈ വർഷം ഇതുവരെ, നിഫ്റ്റി മെറ്റൽ സൂചിക 22.25 ശതമാനം റാലി നടത്തിയപ്പോൾ നിഫ്റ്റി 50-യുടെ നേട്ടം 9.5% മാത്രമായിരുന്നു.

ടെക്നിക്കൽ വിശകലനം





നിഫ്റ്റി ഫ്യൂച്ചർ 25,961 എന്ന ലെവലിന് അടുത്താണ് വ്യാപാരം ചെയ്യുന്നത്. 25,778 ലെവലിന് അടുത്തുള്ള പിന്തുണയിൽ നിന്ന് സൂചിക തിരിച്ചുകയറി. 25,780–26,100 എന്ന ലെവലിലാണ് വ്യാപാരം. 26,000–26,100 ലെവലിൽ വീണ്ടും പ്രതിരോധം വ്യക്തമാണ്.

26,100 എന്ന ലെവൽ മറികടന്നാൽ വില 26,250–26,350 എന്ന ലെവലിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.25,950 ന് താഴെ നിലനിൽക്കുകയാണെങ്കിൽ സൂചിക 25,780–25,700 ലേക്ക് താഴാം.നിലവിലെ മൊമൻ്റം സൂചകങ്ങൾ (RSI, MACD) നേരിയ പോസിറ്റീവ് നിലയിൽ തുടരുന്നു. നിലവിൽ വലിയ ട്രെൻഡ് റിവേഴ്സലിന് സാധ്യതയില്ല. ബൈ ഓൺ ഡിപ്എസ്ന് എന്ന തന്ത്രമാണ് നിലവിൽ ഏറ്റവും അഭികാമ്യം.

ബാങ്ക് നിഫ്റ്റി



ബാങ്ക് നിഫ്റ്റി ഫ്യൂച്ചറുകൾ 58,145 എന്ന ലെവലിന് അടുത്താണ്. 57,700–58,300 എന്ന പരിധിക്കുള്ളിൽ ഏകീകരിക്കുകയാണ് (consolidating) സൂചിക. 57,385 ലെ പ്രധാന ഫിബൊനാച്ചി സപ്പോർട്ടിന് മുകളിൽ സൂചിക നിലനിൽക്കുന്നത് അടിസ്ഥാനപരമായ ശക്തി സൂചിപ്പിക്കുന്നു.

58,300 ന് മുകളിൽ ക്ലോസ് ചെയ്താൽ 58,700–59,000 ലേക്ക് റാലിക്ക് സാധ്യതയുണ്ട്.57,700 ന് താഴെ വീഴുകയാണെങ്കിൽ 57,000–56,700 ലെവവിലേക്ക് ലാഭമെടുക്കൽ നീങ്ങാം.ഹ്രസ്വകാല ഏകീകരണമുണ്ടെങ്കിലും വിശാലമായ ട്രെൻഡ് ബുള്ളിഷ് ആണ്.

പൊതുവായ വിപണി കാഴ്ചപ്പാട്

ആഗോള സാഹചര്യങ്ങളും ചില മേഖലകളിലെ മുന്നേറ്റവും കണക്കിലെടുക്കുമ്പോൾ വിപണിയിൽ നെഗറ്റീവ് സാധ്യതയുണ്ട്. മെറ്റൽ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, ധനകാര്യ, എഫ്എംസിജി മേഖലകളിലെ സൂചികകളിൽ ഭാരമുണ്ട്. നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും പ്രധാന ബ്രേക്ക്ഔട്ട് ലെവലുകൾ നിരീക്ഷിച്ചുകൊണ്ട്, ഓഹരി കേന്ദ്രീകൃതമായി (stock-specific) വ്യാപാരം നടത്തുന്നതായിരിക്കും അഭികാമ്യം.


(Disclaimer : ഓഹരി വിപണിയിലെ നിക്ഷേപത്തിന് ഉയർന്ന നഷ്ട സാധ്യതയുണ്ട്. കൃത്യമായ പഠനത്തിന് ശേഷം വേണം വായനക്കാർ നിക്ഷേപക തീരുമാനങ്ങൾ എടുക്കാൻ.)