30 Oct 2025 3:01 PM IST
Summary
നിഫ്റ്റി 26000 എന്ന ലെവൽ മറികടക്കുമോ? സാങ്കേതിക വിശകലനം
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് ദുർബലമായാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ മുതൽ വിപണിയിൽ ശക്തമായ വിൽപ്പന അനുഭവപ്പെട്ടു. Sensex 500 പോയിന്റിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി 900 ന് അടുത്താണ് വ്യാപാരം തുടർന്നത്. എഫ്എംസിജി , ഐടി, ഫാർമ ഓഹരികളിലെ വിൽപ്പനയാണ് പ്രധാനമായും വിപണിക്ക് തിരിച്ചടിയായത്.
നിഫ്റ്റി ഫാർമ സൂചിക 1.3 ശതമാനം ഇടിഞ്ഞ് ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ, എഫ്എംസിജി സൂചികകൾ 0.7 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ഐടി കൺസ്യൂമർ ഡ്യൂറബിൾസ്, പ്രൈവറ്റ് ബാങ്ക് സൂചികകൾ ഏകദേശം 0.5 ശതമാനം കുറഞ്ഞു.
എങ്കിലും, മിഡ്-ക്യാപ് , സ്മോൾ-ക്യാപ് സൂചികകൾ മാറ്റമില്ലാതെ തുടരുന്നത് തിരഞ്ഞെടുത്ത ഓഹരികളിൽ വാങ്ങൽ നടക്കുന്നതിൻ്റെ സൂചന നൽകുന്നു.
യുഎസ് ഭാവിയിൽ ഫെഡ് നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷ മങ്ങുന്നത് നിക്ഷേപകർ ചെറിയ തോതിൽ ലാഭം ബുക്ക് ചെയ്യാൻ കാരണമായി. ഡോ. റെഡ്ഡീസ് ലാബ്സിൻ്റെ വണ്ണം കുറയ്ക്കുന്ന മരുന്ന്കാനഡയിൽ റെഗുലേറ്ററി തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന് ഓഹരി 4.4% ഇടിഞ്ഞത് ഫാർമ സൂചികയ്ക്ക് തിരിച്ചടിയായി.
ലാർസൻ & ടൂബ്രോ: ശക്തമായ അടിസ്ഥാന സൗകര്യ വികസന ഓർഡറുകളുടെ സഹായത്തോടെ രണ്ടാം പാദത്തിൽ (Q2 FY26) 16% ലാഭ വളർച്ച രേഖപ്പെടുത്തി. ഓഹരി 2.6% വരെ ഉയർന്ന് റെക്കോർഡ് നിലയിലെത്തി. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായുള്ള വ്യാപാര തർക്കത്തിൽ അയവ് വരുത്തുമെന്ന സൂചന വിപണിയിൽ ശുഭാപ്തിവിശ്വാസം പകർന്നു.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ഇന്ന് അദാനി പവർ, കാനറ ബാങ്ക്, സിപ്ല, ഐ.ടി.സി, എൻ.ടി.പി.സി, പിഡിലൈറ്റ് ഇൻഡസ്ട്രീസ് എന്നിവയുൾപ്പെടെ ഏകദേശം 89 കമ്പനികൾ അവരുടെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിക്കും.
സിപ്ല ലിമിറ്റഡ് ശ്രദ്ധിക്കാം
ഫാർമ കമ്പനിയായ സിപ്ല ലിമിറ്റഡ് രണ്ടാം പാദത്തിൽ (Q2 FY26) സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. മേഖലയിലെ സമ്മർദ്ദങ്ങൾക്കിടയിലും മികച്ച വളർച്ച നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞു:
അറ്റാദായം 1,351 കോടി രൂപ (up 4% YoY)
വരുമാനം: 7,589 കോടി രൂപ (up 8% YoY)
നികുതിക്ക് മുമ്പുള്ള വരുമാനം: 1,895 കോടി രൂപ (up 0.5% YoY)
ആഭ്യന്തര ഫോർമുലേഷൻ വിൽപ്പനയിലെ മുന്നേറ്റവും യു.എസ്. ജനറിക്‌സ് വിഭാഗത്തിലെ സ്ഥിരമായ പ്രകടനവും വരുമാനത്തിലെ വർധനവിന് കാരണമായി. ഫലം പുറത്തുവന്നതോടെ ഓഹരിയിലെ നഷ്ടം പരിഹരിച്ച്, സിപ്ല ഓഹരി 1,585.50 എന്ന നിലയിൽ വ്യാപാരം ചെയ്യുന്നു.
ടെക്നിക്കൽ അനാലിസിസ്
നിഫ്റ്റി നിലവിൽ 25,910 എന്ന ലെവലിന് അടുത്താണ് വ്യാപാരം ചെയ്യുന്നത്. ശക്തമായ മുന്നേറ്റത്തിന് ശേഷം നിലവിൽ കൺസോളിഡേഷൻ പ്രകടമാണ്. 1 മണിക്കൂർ ചാർട്ടിൽ ഒരു 'കപ്പ് ഷേപ്പ്ഡ് ബ്രേക്ക്ഔട്ട് ഫോർമേഷൻ' പ്രകടമാണ്. ഇടത്തരം കാലയളവിൽ ഓഹരി ബുള്ളിഷ് മുന്നേറ്റം തുടർന്നേക്കാം.26,000-നടുത്തുള്ള ഷോർട്ട് ടേം (Resistance) ലെവൽ ലാഭമെടുക്കുന്നതിന് കാരണമായി.ഏതെങ്കിലും മേഖലയിൽ കറക്ഷൻ വന്നാൽ, 25,720–25,750 പരിധിയിലുള്ള 'ആർച്ച് സപ്പോർട്ട് സോൺ' വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ട്. 25,700-ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം ട്രെൻഡ് പോസിറ്റീവ് ആയി തുടരും.26,000-ലെവലിന് മുകളിൽ സ്ഥിരമായി മുന്നേറിയാൽ, നിഫ്റ്റിക്ക് 26,250–26,400 ലെവലിലേക്ക് എത്താൻ കഴിഞ്ഞേക്കും. 25,700 ലെവലിന് താഴെയുള്ള ഇടിവ് ഹ്രസ്വകാലത്തേക്ക് ഒരു തിരിച്ചുപോക്കിന് കാരണമാകും. റെസിസ്റ്റൻസ് 26,000- 26,150 അടുത്ത പ്രധാന സപ്പോർട്ട് ലെവൽ 25,720 (ആർച്ച് ലെവൽ), പ്രധാന സപ്പോർട്ട് ലെവൽ 25,500 എന്നിങ്ങനെയാണ്.
(Disclaimer : ഓഹരി വിപണിയിലെ നിക്ഷേപത്തിന് ഉയർന്ന നഷ്ട സാധ്യതയുണ്ട്. വായനക്കാർ കൃത്യമായ വിപണി പഠനത്തിന് ശേഷം വേണം ഓഹരി വിപണി നിക്ഷേപം നടത്താൻ.)
പഠിക്കാം & സമ്പാദിക്കാം
Home
