24 Feb 2026 12:11 PM IST
Summary
ഇപ്പോൾ വാങ്ങാൻ മൂന്ന് ഓഹരികൾ. ഈ ഓഹരികളിൽ മുന്നേറ്റ സാധ്യത പ്രവചിച്ച് മോത്തിലാൽ ഒസ്വാൾ. ടാർഗറ്റ് വില അറിയാം
ഇപ്പോൾ വാങ്ങാൻ മൂന്ന് ഓഹരികൾ; നിർദേശിച്ച് മോത്തിലാൽ ഒസ്വാൾ. ചന്ദൻ തപാരിയ ഇന്ന് വാങ്ങാൻ നിർദേശിക്കുന്ന മൂന്ന് ഓഹരികളിൽ ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ഓഹരികളാണുള്ളത്.
ഡോ. റെഡ്ഡീസ് ലാബ്, ടാർഗറ്റ് വില 1415 രൂപ
ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരി വില പ്രതിദിന ചാർട്ടിലെ കൺസോളിഡേഷൻ ലെവലിൽ നിന്ന് പുറത്തുകടന്നു. അതേസമയം ശക്തമായ ബുള്ളിഷ് കാൻഡിലും ഉയർന്ന ട്രേഡഡ് വോള്യങ്ങളും ഓഹരിയിലെ പോസിറ്റീവ് മുന്നേറ്റം സൂചിപ്പിക്കുന്നു. എംഎസിഡി ലൈൻ ഉയരുന്നു. ഇത് പോസിറ്റീവ് മുന്നേറ്റം സൂചിപ്പിക്കുന്നതായി തപാരിയ പറഞ്ഞു. 1,415 രൂപയാണ് ഓഹരിക്ക് നൽകിയിരിക്കുന്ന ടാർഗറ്റ് വില. സ്റ്റോപ്പ് ലോസ് പരിധി 1,250 രൂപയും.
ഇന്ത്യൻ ഓയിൽ, ടാർഗറ്റ് പ്രൈസ് 188 രൂപ
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരിയിൽ ബ്രേക്ക്ഔട്ട് പ്രതീക്ഷിക്കുന്ന തപരിയ 188 രൂപയാണ് നൽകിയിരിക്കുന്ന ടാർഗറ്റ് വില.പ്രതിദിന ചാർട്ടില 20 ഡിഇഎംഎ സപ്പോർട്ട് സോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ആർഎസ്ഐ മൊമെന്റം ഇൻഡിക്കേറ്റർ പോസിറ്റീവ് ആയതിനാൽ ബുള്ളിഷ് സാധ്യത ചൂണ്ടിക്കാട്ടിയിരിക്കുന്ന ഓഹരിക്ക് നൽകിയിരിക്കുന്ന സ്റ്റോപ് ലോസ് പരിധി 170.40 രൂപയാണ്.
എസ്ബിഐ ടാർഗറ്റ് വില 2,250 രൂപ
എസ്‌ബിഐ ലൈഫ് ഇൻഷുറൻസാണ് മറ്റൊരു ഓഹരി. 200 ഡിഇഎംഎ സപ്പോർട്ട് സോണുകളിൽ നിന്ന് കുതിച്ചുയർന്നതിന് ശേഷം ദൈനംദിന സ്കെയിലിൽ ഓഹരിയിൽ ഒരു ബ്രേക്ക്ഔട്ട് കാണാം. എഡിഎക്സ് ലൈൻ ഉയരുകയാണ്. ഇത് ബുള്ളിഷ് ട്രെൻഡിനെ സൂചിപ്പിക്കുന്നു.എസ്‌ബിഐ ലൈഫ് ഇൻഷുറൻസിന് നൽകിയിരിക്കുന്ന ഓഹരി വില 2,250 രൂപയും സ്റ്റോപ്പ് ലോസ് പരിധി 2,040 രൂപയുമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
