image

7 Nov 2026 12:58 PM IST

Stock Market Updates

മുഹൂര്‍ത്ത വ്യാപാരത്തിനൊരുങ്ങി വിപണി; 109% വരെ നേട്ടസാധ്യത! സംവത് 2083-ലേക്ക് ബ്രോക്കറേജുകളുടെ Diwali Picks

MyFin Desk

മുഹൂര്‍ത്ത വ്യാപാരത്തിനൊരുങ്ങി വിപണി; 109% വരെ നേട്ടസാധ്യത! സംവത് 2083-ലേക്ക് ബ്രോക്കറേജുകളുടെ Diwali Picks
X

Summary

നവംബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.20 മുതല്‍ 3.30 വരെയാണ് ഇത്തവണത്തെ മുഹൂര്‍ത്ത വ്യാപാരം


ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന മുഹൂര്‍ത്ത വ്യാപാരത്തിലൂടെ സംവത് 2083-ലേക്ക് കടക്കാനൊരുങ്ങി ഇന്ത്യന്‍ ഓഹരി വിപണി. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഓഹരികളുടെ പട്ടികയുമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളായ സാംകോ വെല്‍ത്തും മോത്തിലാല്‍ ഓസ്വാളും രംഗത്തെത്തി. വിവിധ മേഖലകളില്‍ നിന്നുള്ള ഓഹരികളാണ് ഇരു സ്ഥാപനങ്ങളും നിര്‍ദേശിച്ചിരിക്കുന്നത്. ചില ഓഹരികളില്‍ 109 ശതമാനം വരെ ഉയര്‍ച്ചാ സാധ്യതയാണ് സാംകോ വിലയിരുത്തുന്നത്.

എന്താണ് മുഹൂര്‍ത്ത വ്യാപാരം?

ദീപാവലിയിലെ ലക്ഷ്മി പൂജയോടനുബന്ധിച്ച് ഓഹരി വിപണികള്‍ നടത്തുന്ന പ്രത്യേക വ്യാപാര സെഷനാണ് മുഹൂര്‍ത്ത ട്രേഡിങ്. ഹിന്ദു കലണ്ടറിലെ പുതിയ വ്യാപാരവര്‍ഷമായ സംവത് 2083-ന് ഇതോടെ തുടക്കമാകും. നവംബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.20 മുതല്‍ 3.30 വരെയാണ് ഇത്തവണത്തെ മുഹൂര്‍ത്ത വ്യാപാരം. ഇതിന് മുന്നോടിയായി 2.05 മുതല്‍ 2.20 വരെ പ്രീ-ഓപ്പണ്‍ സെഷനും നടക്കും. ബിഎസ്ഇ, എന്‍എസ്ഇ, എംസിഎക്‌സ് എന്നിവിടങ്ങളിലും പ്രത്യേക വ്യാപാരമുണ്ടാകും.

സാംകോയുടെ 10 ഓഹരികള്‍

പവര്‍, ഐടി, മൂലധന വിപണി, എയ്‌റോസ്‌പേസ്, ടെലികോം, വാഹന മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സാംകോയുടെ പട്ടിക. പത്ത് ഇന്ത്യന്‍ ഓഹരികളെയാണ് സാംകോ വെല്‍ത്ത് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു വര്‍ഷം, ആറുമാസം, മൂന്ന് മാസം എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ കാലയളവുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന നേട്ടസാധ്യതയുള്ളത് അസാദ് എന്‍ജിനീയറിങ്ങിനാണ്. 2,405-2,485 രൂപയാണ് ബൈ റേറ്റിങ്. 5,108 രൂപ ടാർഗെറ്റ് നിശ്ചയിച്ചിരിക്കുന്നു. ഒരു വര്‍ഷമാണ് നിക്ഷേപ കാലയളവ്. ഏകദേശം 109 ശതമാനം വരെ ഉയര്‍ച്ചയാണ് കണക്കാക്കുന്നത്.

അദാനി പവറിന് 186-192 രൂപ വാങ്ങല്‍ പരിധിയും 318.85 രൂപ ലക്ഷ്യവിലയുമാണ്. ബിഎസ്ഇയ്ക്ക് 3,455-3,565 രൂപ വാങ്ങല്‍ പരിധിയില്‍ 5,441 രൂപ ലക്ഷ്യവില നിര്‍ദേശിക്കുന്നു. ടെക് മഹീന്ദ്രയ്ക്ക് 1,760-1,820 രൂപ വാങ്ങല്‍ പരിധിയും 2,904.50 രൂപ ലക്ഷ്യവിലയുമുണ്ട്.

എച്ച്എഫ്‌സിഎല്ലിന് 227-235 രൂപ വാങ്ങല്‍ പരിധിയും 381.10 രൂപ ലക്ഷ്യവിലയുമാണ്. ടിപ്‌സ് മ്യൂസിക്കിന് 770-794 രൂപ വാങ്ങല്‍ പരിധിയില്‍ 1,050 രൂപയാണ് ലക്ഷ്യം. ഈ ഓഹരികള്‍ക്ക് ഒരു വര്‍ഷത്തെ നിക്ഷേപ കാലയളവാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ആറുമാസത്തെ നിക്ഷേപത്തിനായി എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസിനെയും ടിവിഎസ് മോട്ടോറിനെയും സാംകോ പരിഗണിക്കുന്നു. എല്‍ടിടിഎസിന് 4,215-4,345 രൂപ വാങ്ങല്‍ പരിധിയും 6,013.45 രൂപ ലക്ഷ്യവിലയുമാണ്. ടിവിഎസ് മോട്ടോറിന് 4,130-4,260 രൂപ വാങ്ങല്‍ പരിധിയില്‍ 5,411 രൂപ ലക്ഷ്യവിലയും നിര്‍ദേശിച്ചിട്ടുണ്ട്.

മൂന്ന് മാസത്തെ നിക്ഷേപത്തിനായി എംസിഎക്‌സും സന്‍സേര എന്‍ജിനീയറിങ്ങുമാണ് പട്ടികയിലുള്ളത്. എംസിഎക്‌സിന് 3,140-3,240 രൂപ വാങ്ങല്‍ പരിധിയും 3,835.75 രൂപ ലക്ഷ്യവിലയും. സന്‍സേര എന്‍ജിനീയറിങ്ങിന് 4,045-4,175 രൂപ വാങ്ങല്‍ പരിധിയും 4,965.90 രൂപ ലക്ഷ്യവിലയുമാണ് സാംകോ നല്‍കുന്നത്. ഓരോ ഓഹരിക്കും സ്റ്റോപ്പ് ലോസ് പരിധിയും ബ്രോക്കറേജ് നിര്‍ദേശിച്ചിട്ടുണ്ട്.

മോത്തിലാല്‍ ഓസ്വാളിന്റെ 10 ഓഹരികള്‍

ബാങ്കിങ്, തുറമുഖം, ആഭരണവിപണി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ഓട്ടോ ഘടകങ്ങള്‍, എന്‍ജിനീയറിങ്, എയ്‌റോസ്‌പേസ്, ഫാര്‍മ മേഖലകള്‍ക്കാണ് മോത്തിലാല്‍ ഓസ്വാള്‍ മുന്‍ഗണന നല്‍കുന്നത്.

എസ്.പി.ആര്‍ ഓട്ടോ ടെക്‌നോളജീസിന് 6,150 രൂപയാണ് ലക്ഷ്യവില. 41% നേട്ടസാധ്യതയാണ് കണക്കാക്കുന്നത്. അരവിന്ദിന് 670 രൂപയും 37% ഉയര്‍ച്ചാ സാധ്യതയും നിര്‍ദേശിക്കുന്നു. ടൈറ്റന് 6,000 രൂപയും 24% ഉയര്‍ച്ചാ സാധ്യതയും മോത്തിലാല്‍ ഓസ്വാള്‍ പ്രവചിക്കുന്നു. 2,138 രൂപയുമാണ് ലക്ഷ്യവിലയുള്ള യുണിമെക് എയ്‌റോസ്‌പേസ് ആന്‍ഡ് മാനുഫാക്ച്ചറിങ്ങിന് 18 ശതമാനമാണ് ഉയര്‍ച്ചാ സാധ്യത.

ഷെയ്‌ലി എന്‍ജിനീയറിങ് പ്ലാസ്റ്റിക്‌സിന് 4,074 രൂപയാണ് ലക്ഷ്യവില. 37% ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എറ്റേണലിന് 420 രൂപയും18% നേട്ടസാധ്യതയും കണക്കാക്കുന്നു. അദാനി പോര്‍ട്‌സിന് 2,130 രൂപ, സിംബയോട്ടിക് ഫാംലാബിന് 1,430 രൂപ, ബിഎസ്ഇയ്ക്ക് 4,000 രൂപ, കൊടക് മഹീന്ദ്ര ബാങ്കിന് 500 രൂപ എന്നിങ്ങനെയാണ് ലക്ഷ്യവിലകള്‍. ഇവയില്‍ യഥാക്രമം 12%, 13%, 4%, 7% വരെ നേട്ടസാധ്യതയാണ് മോട്ടിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നത്.

വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് വിവിധ മേഖലകളിലായി നിക്ഷേപം വ്യാപിപ്പിക്കണമെന്നാണ് ബ്രോക്കറേജുകളുടെ പൊതുവായ വിലയിരുത്തല്‍.

പ്രഖ്യാപിച്ച ലക്ഷ്യവിലകള്‍ ഉറപ്പായ നേട്ടമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതയുള്ളതാണ്. ബ്രോക്കറേജുകള്‍ നല്‍കുന്ന ലക്ഷ്യവിലകളും നേട്ടസാധ്യതകളും അവരുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ മാത്രമാണ്. നിക്ഷേപത്തിന് മുമ്പ് കമ്പനികളുടെ സാമ്പത്തിക സ്ഥിതി, ഓഹരിയുടെ മൂല്യനിര്‍ണയം, വിപണിയിലെ സാഹചര്യം, സ്വന്തം റിസ്‌ക് ശേഷി എന്നിവ വിലയിരുത്തണം. സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുകയും വേണം.