image

21 March 2026 5:16 PM IST

Stock Market Updates

പ്രതിരോധ രംഗത്തെ തകർപ്പൻ മൾട്ടിബാഗർ, ഓർഡർ ബുക്ക് ശക്തമാണ്, കുതിക്കുമോ ഈ ഓഹരി?

MyFin Desk

പ്രതിരോധ രംഗത്തെ തകർപ്പൻ മൾട്ടിബാഗർ, ഓർഡർ ബുക്ക് ശക്തമാണ്, കുതിക്കുമോ ഈ ഓഹരി?
X

Summary

യുദ്ധ പശ്ചാത്തലത്തിൽ ഓഹരി വിലയിൽ മുന്നേറ്റം. മികച്ച ഓർഡർ ബുക്കുള്ള ഈ കമ്പനി ഓഹരിയിൽ രണ്ടു വർഷം കൊണ്ട് 100 ശതമാനത്തിലേറെ നേട്ടം.


പ്രതിരോധ രം​ഗത്ത് നിന്ന് നിക്ഷേപക‍ർക്ക് മികച്ച റിട്ടേൺ നൽകിയ ഒരു ഓഹരി. സമീപകാലത്തെ ശ്രദ്ധാ കേന്ദ്രമായ ഭാരത് ഇലക്ട്രോണിക്സ് ഓഹരിയിൽ മുന്നേറ്റം പ്രതീക്ഷിക്കാമോ? വാർഷികാടിസ്ഥാനത്തിൽ 10 ശതമാനമാണ് പ്രതിരോധ മേഖലയിലെ ഈ പൊതുമേഖലാ സ്ഥാപനത്തിൻ്റെ വളർച്ച. 2026 ഫെബ്രുവരിക്ക് ശേഷം പുതിയ ഓർഡർ നേടിയിരിക്കുകയാണ് കമ്പനി. 1,011 കോടി രൂപയുടെ അധിക ഓർഡർ ലഭിച്ചതായികമ്പനി വ്യക്തമാക്കിയിരുന്നു.

കമ്മ്യൂണിക്കേഷൻ ഡിവൈസുകൾ, ജാമിംഗ് സംവിധാനങ്ങൾ, ഇലക്ട്രോ-ഒപ്റ്റിക് സൈറ്റുകൾ, സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലയിലെ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2026 ജനുവരി അവസാനത്തോടെ കമ്പനിയുടെ ഓർഡർ ബുക്ക് 19,300 കോടി രൂപയുടേതാണ്. 2026 ജനുവരി 28 ലെ കണക്കനുസരിച്ച്, ഇത് 73,450 കോടി രൂപയുടേതാണ്.

മുന്നേറ്റം പ്രവചിച്ച് ഗോൾഡ്മാൻ സാക്സ്

470 രൂപയാണ് ഗോൾഡ്മാൻ സാക്സ് നൽകിയിരിക്കുന്ന ടാർഗറ്റ് വില. കമ്പനിയുടെ മികച്ച ഓർഡർ ബുക്കാണ് നിലവിലെ വിലയിൽ നിന്ന് ഓഹരി ഉയരും എന്ന അനുമാനത്തിന് പിന്നിൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ, ഭേൽ ഓഹരി വിലയിൽ ഏകദേശം 57 ശതമാനം വർധനയുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ഓഹരി 133 ശതമാനം ഉയർന്നു. കുറഞ്ഞ കാലയളവിൽ ഓഹരി ഉടമകൾക്ക് മികച്ച മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുണ്ട്.